ഭൂകമ്പ സൂചന കിട്ടിയതും തുറസായ സ്ഥലത്തേക്ക് ഓടിയെത്തിയ ആനക്കൂട്ടം, കൂട്ടത്തിലെ ഏറ്റവും കുഞ്ഞായ ആനക്കുട്ടിയെ നടുക്ക് നിർത്തി അതിന് ചുറ്റും നിന്ന് ഒരു സുരക്ഷാ വലയം തീര്‍ത്തു.
മൃഗങ്ങൾക്ക് മനുഷ്യനെക്കാൾ ഭൂമിയുമായി അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ പ്രകൃതിക്ഷോഭങ്ങളെ കുറിച്ചുള്ള സൂചനകൾ അവയ്ക്ക് മനുഷ്യനെക്കാൾ മുന്നേ കിട്ടുന്നു. അത്തരമൊരു മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ആനക്കൂട്ടം തങ്ങള്‍ക്കിടയിലെ കുട്ടിയാനയെ നടുക്ക് നിര്‍ത്തി ചുറ്റും സുരക്ഷാ വലയം തീര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ കൌണ്ടിയിലെ ജൂലിയന് സമീപം തിങ്കളാഴ്ച രാവിലെയാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തെക്കന്‍ കാലിഫോര്‍ണിയയിലുടെ നീളം ഭൂചനങ്ങളുണ്ടായിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
സാന്‍ ആന്‍ഡ്രിയാസ് ഫോൾട്ട് സിസ്റ്റത്തിന്‍റെ ശാഖയായ എല്‍സിനോർ ഫോൾട്ട് സോണിന് തൊട്ട് തെക്കാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നും ഏകദേശം 200 കിലോമീറ്ററോളം ദൂരെയുള്ള ലോസ്ഏഞ്ചല്‍സ് നഗരം വരെ ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങളുണ്ടായി. സാന്‍ഡീഗോ മൃഗശാലയുടെ സഫാരി പാര്‍ക്കില്‍ നിന്നുള്ള വീഡിയോയാണ് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഭൂകമ്പ സൂചനകൾ ലഭിച്ചതിന് പിന്നാലെ ഒരു കൂട്ടം ആഫ്രിക്കന്‍ ആനകൾ തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ അംഗത്തെ നടുക്ക് നിര്‍ത്തി അതിന് ചുറ്റും നിലയുറപ്പിച്ച്, ഒരു സുരക്ഷാ വലയം തീര്‍ത്തു. കൂട്ടത്തിലെ ഏറ്റവും ദുർബലരെയും കുട്ടികളെയും സംരക്ഷിക്കാന്‍ ആനകൾ തീര്‍ക്കുന്ന പ്രതിരോധ നടപടിയായിരുന്നു അത്. ആനകളുടെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
Watch Video: പാട്ടുപാടുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ ശ്രമം; നടുവടിച്ച് വീണ് ഗായകൻ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
Watch Video: ലോകത്ത് ആദ്യമായി പ്രണയത്തിന് ഇന്‍ഷുറന്‍സ് പോളിസി; 'പൊളി സാധന'മെന്ന് സോഷ്യല്‍ മീഡിയ
ആനകളുടെ ശക്തമായ സാമൂഹിക ജീവിതമാണ് ഇത് കാണിക്കുന്നതെന്ന് സാന്‍ ഡിഗോ മൃഗശാല അധികൃതര്‍ അഭിപ്രായപ്പെട്ടു. ആനകൾക്ക് അവയുടെ കാലിന് അടിയില്‍ ഭൂചലന സൂചനകൾ ലഭിക്കും. ഇതോടെ അവ കുട്ടികളെ സംരക്ഷിക്കാന്‍ ജാഗരൂകരാകുന്നു. വീഡിയോയില്‍ വിശാലമായ പ്രദേശത്ത് പല ഭാഗത്തായി ആനകൾ നടക്കുന്നത് കാണാം. പെട്ടെന്ന് സിസിടിവി ക്യാമറ അനങ്ങിയതിന് പിന്നാലെ ആനകളെല്ലാം ഒരു തുറസായ സ്ഥലത്ത് ഒത്തു കൂടുന്നതും കാണാം.. ഏറ്റവും ചെറിയ ആനയെ തങ്ങളുടെ നടുക്ക് നിര്‍ത്തി മറ്റുള്ളവ ചുറ്റും നില്‍ക്കുകയും ശത്രുക്കളാരെങ്കിലും അടുത്ത് വരുന്നുണ്ടോയെന്ന് സൂക്ഷ്മായി നിരീക്ഷിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ആനകൾ ബുദ്ധിയും സൌന്ദര്യവുമുള്ളവരാണെന്നും മനുഷ്യന്‍ അവയുടെ സംരക്ഷകരാകണമെന്നും ചിലര്‍ എഴുതി.
Watch Video: 400 രൂപയുടെ മാമ്പഴം വാങ്ങി, പണം കൊടുക്കാതെ കച്ചവടക്കാരനെ 200 മീറ്ററോളം കാറില്‍ വലിച്ചിഴച്ചു, സംഭവം ദില്ലിയിൽ