vuukle one pixel image

എം എസ് ധോണി: അത്ഭുതങ്ങളുടെ 43 വയസുകാരന്‍, അവസാനിക്കാത്ത ഫിനിഷര്‍

Jomit J  | Updated: Apr 15, 2025, 12:59 PM IST

വിമര്‍ശകരുടെ വായടപ്പിക്കാന്‍ എം എസ് ധോണിക്ക് അധിക നേരമൊന്നും വേണ്ട. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ആ 43-കാരന്‍റെ മികവിനെ ചൊല്ലി ചോദ്യങ്ങള്‍ ഉയര്‍ത്തിയവര്‍ക്ക് 'തല' തന്നെ മൈതാനത്ത് മറുപടി നല്‍കിയിരിക്കുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തില്‍ വിക്കറ്റിന് മുന്നിലും പിന്നിലും തിളങ്ങി ധോണി താരമായി. ഫോമിനെ കുറിച്ച്, ഫിറ്റ്നസിനെ കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചവര്‍ക്ക്... ഇതാണ് കളിക്കളത്തിലെ പ്രകടനം മാത്രമാണ് എന്‍റെ കയ്യിലുള്ള മറുപടി എന്ന് ധോണി തെളിയിച്ചിരിക്കുന്നു.