ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മർദ്ദിക്കുന്ന വീഡിയോ വൈറൽ; പിന്നെ ഒല ഓട്ടോ ഡ്രൈവർക്ക് എട്ടിന്‍റെ പണി

By Web Team  |  First Published Sep 6, 2024, 11:32 AM IST

എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാന്‍ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു യുവതി ഓട്ടോ ക്യാന്‍സൽ ചെയ്തത്.   ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കി. 
 



ൺലൈനായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കി, യാത്രയ്ക്കായി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെ ബെംഗളൂരു മഗഡി റോഡ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സുഹൃത്തുക്കളായ രണ്ട് യുവതികൾ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിൽ ഒരെണ്ണം ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാള്‍ ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കുകയായിരുന്നു. ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതിനാൽ, തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്.

Latest Videos

undefined

എന്നാൽ, രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത്, എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാന്‍ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു.  ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ഓട്ടോയില്‍ ഇരുന്ന് യുവതി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താൻ ശ്രമിച്ചു. ഇത് ഓട്ടോ ഡ്രൈവറെ കൂടുതല്‍ പ്രകോപിതനാക്കി. ഇയാള്‍ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ  ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. 

വെള്ളമടിച്ച് കിളി പോയി; ജോർജിയയ്ക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി കയറിയത് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ

Yesterday I faced severe harassment and was physically assaulted by your auto driver in Bangalore after a simple ride cancellation. Despite reporting, your customer support has been unresponsive. Immediate action is needed! pic.twitter.com/iTkXFKDMS7

— Niti (@nihihiti)

'മകൻ തന്നെ അനുസരിക്കുന്നില്ല'; പുലർച്ചെ 1.30 നും ഓട്ടോ ഓടിക്കുന്ന 55 വയസുള്ള അമ്മയുടെ വീഡിയോ വൈറൽ

യുവതിയും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിലുള്ള വാക്കുതർക്കത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. നിങ്ങൾ എന്തിനാണ് എന്നെ അസഭ്യം പറയുന്നത് എന്ന് ചോദിക്കുന്ന യുവതിയോട് താൻ ഇതുവരെയും വന്നതിന്‍റെ ഇന്ധന ചെലവ് ആരും നൽകുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർ ചോദിക്കുന്നത് കേശ്‍ക്കാം. ഇനിയും ബഹളം വെച്ചാൽ താൻ പോലീസിൽ പരാതി നൽകുമെന്ന് യുവതി പറഞ്ഞപ്പോഴാണ് ഡ്രൈവർ യുവതിയെ മർദ്ദിച്ചത്. തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഒല ആപ്പ് വഴി റിപ്പോർട്ട് ചെയ്തെങ്കിലും ഒരു ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്നും യുവതി പരാതിപ്പെട്ടു.  യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സർക്കാറേ, ഇവരുടെ ദുരവസ്ഥയും കാണണം, ഉരുൾപൊട്ടൽ ഇല്ലാതാക്കിയത് ഇവരുടെ ജീവിതമാർഗമാണ്!
 

click me!