ബ്യൂട്ടീഷ്യൻ്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി, കാരണം ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിച്ചില്ല, ഞെട്ടിക്കും ദൃശ്യങ്ങൾ

By Web Team  |  First Published Apr 25, 2024, 11:53 AM IST

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും കാണാം. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ കാർ കത്തുന്നതാണ് കാണുന്നത്.


ഐലാഷ് അപ്പോയിൻ്റ്മെൻ്റ് ലഭിക്കാത്തതിന് യുവതി ബ്യൂട്ടീഷ്യൻ്റെ കാർ കത്തിച്ചു. ചിക്കാഗോയിൽ നിന്നുള്ള മാർസെല്ല ഓർ എന്ന ബ്യൂട്ടീഷന്റെ ബിഎംഡബ്ല്യു കാർ ആണ് ഇടപാടുകാരിൽ ഒരാൾ അപ്പോയിൻമെന്റ് ലഭിക്കാത്തതിനെ തുടർന്ന് കത്തിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മാർസെല്ല ഓർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 

വീഡിയോ ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരു സ്ത്രീ വാഹനത്തിനു ചുറ്റും നടന്നുകൊണ്ട് അതിന് മുകളിൽ ഒരു ദ്രാവകം ഒഴിക്കുന്നതും ശേഷം തീ ഇടുന്നതും കാണാം. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ കാർ കത്തുന്നതാണ് കാണുന്നത്. കാർ കത്തിയമർന്നു എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. 

Latest Videos

undefined

ഓർ ക്ലയൻ്റുമായി നടത്തിയ ടെക്സ്റ്റ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഒരു മാസത്തോളം കാത്തിരുന്നിട്ടും തനിക്ക് അപ്പോയിൻമെന്റ് ലഭിക്കാത്തതിൽ അവർ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, താൻ അനുവദിച്ചു നൽകിയ സമയത്ത് യുവതി എത്തിയില്ലെന്നും പിന്നീട് രണ്ടുദിവസങ്ങൾക്കുശേഷം വീണ്ടും തന്നോട് സമയം ആവശ്യപ്പെട്ട് വിളിക്കുകയും ആയിരുന്നു എന്നാണ് മാർസെല്ല ഓർ പറയുന്നത്. 

പക്ഷേ മുൻകൂട്ടിയുള്ള ബുക്കിങ്ങുകൾ അവശേഷിക്കുന്നതിനാൽ തനിക്ക് യുവതിക്ക് സമയം അനുവദിച്ചു നൽകാൻ സാധിക്കാതെ വന്നു എന്നും മാർസെല്ല ഓർ കൂട്ടിച്ചേർത്തു. ഏതായാലും ഇത് പിന്നീട് നാടകീയമായ സംഭവവികാസങ്ങളിലേക്ക് വഴി മാറുകയായിരുന്നു.

മാർസെല്ല ഓർ തൻ്റെ നഷ്ടപ്പെട്ട കാറിനായി ഇപ്പോൾ ഒരു ഗോ ഫണ്ട് മീ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.  50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) സമാഹരിക്കുക എന്നതാണ്  ലക്ഷ്യം, ഇതുവരെ 71 സംഭാവനകളിൽ നിന്ന് 1,560 ഡോളർ (ഏകദേശം 1 ലക്ഷം രൂപ) അവൾ ശേഖരിച്ചു കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!