22,000 രൂപയുടെ ഷര്‍ട്ടെന്ന് 20 -കാരന്‍; കളിയാക്കി നെറ്റിസണ്‍സ്

By Web Team  |  First Published Jun 19, 2023, 5:04 PM IST

പീയൂഷിന്‍റെ ട്വിറ്റ് വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. നിരവധി പേരാണ് കമന്‍റ്  ചെയ്യാനായെത്തിയത്. മിക്കവരും പീയൂഷിനെ കളിയാക്കാനാണ് ശ്രമിച്ചത്.  എന്നാല്‍ ചിലര്‍ അദ്ദേഹത്തോട് സൗമ്യമായും പെരുമാറി. 


ദ്ധ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ 20 വയസുകാരനെന്നും സ്വന്തമായി ബിസിനസ് ചെയ്യുന്നുവെന്നും അവകാശപ്പെട്ട 'പീയൂഷ് ട്രേഡ്സ്' തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചു. മൂന്ന് ദിവസങ്ങള്‍ക്കകം വീഡിയോ ഏതാണ്ട് അഞ്ച് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു. വീഡിയോ പങ്കുവച്ച് കൊണ്ട് പീയൂഷ് ഇങ്ങനെ കുറിച്ചു, 'ഞാൻ 22,000 രൂപ വിലയുള്ള ഒരു ഷർട്ട് വാങ്ങി (20 വയസ്)'. ട്രയല്‍ റൂമില്‍ നിന്നും ഷര്‍ട്ട് ഇട്ട് നോക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റ് എഴുതുകയും തങ്ങളുടെതായ മീമുകള്‍ പങ്കുവച്ച് കൊണ്ട് രംഗത്തെത്തി. വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ ഇത് വ്യാപകമായി പങ്കിടപ്പെട്ടു. 

 

I bought a shirt worth ₹22,000. (20yrs old) pic.twitter.com/ZvJPvlDRuW

— Piyush Trades (@piyush_trades)

Latest Videos

undefined

ഒരു നദി രണ്ട് കാലം; വറ്റിവരണ്ടും നിറഞ്ഞ് കവിഞ്ഞും ഫെതര്‍ നദി, ചിത്രം പങ്കുവച്ച് ഗെറ്റി

പീയൂഷിന്‍റെ ട്വിറ്റ് വളരെ പെട്ടെന്ന് തന്നെ ട്വിറ്ററില്‍ വൈറലായി. നിരവധി പേരാണ് കമന്‍റ്  ചെയ്യാനായെത്തിയത്. മിക്കവരും പീയൂഷിനെ കളിയാക്കാനാണ് ശ്രമിച്ചത്. ചിലര്‍ അദ്ദേഹത്തോട് സൗമ്യമായും പെരുമാറി. അതിലേറെ, തന്‍റെ വീഡിയോയ്ക്ക് ലഭിച്ച എല്ലാ കമന്‍റിനും മറുപടി പറയാന്‍ പീയൂഷ് ശ്രമിച്ചു എന്നുള്ളതാണ്. ഒരാള്‍ ഇങ്ങനെ കുറിച്ചു. 'സഹോദരാ, നിങ്ങൾ '20 വർഷം' എന്ന് ട്വിറ്ററിൽ എഴുതിയില്ലായിരുന്നുവെങ്കിൽ ഇത്രയധികം ട്രോളുകൾ ഉണ്ടാകുമായിരുന്നില്ലെ'ന്ന്. പിന്നാലെ പീയൂഷിന്‍റെ ശക്തമായ മറുപടിയെത്തി. 'എന്നെക്കാള്‍ താഴെയുള്ളവര്‍ ട്രോളുന്നതില്‍ എനിക്ക് താത്പര്യമില്ല' എന്ന്. 

അതേ സമയം നിരവധി പേര്‍ തങ്ങള്‍ വാങ്ങിയ സാധനങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു.  അതില്‍ 10 രൂപ വിലയുള്ളത് മുതല്‍ 95,000 രൂപ വിലയുള്ളത് എന്ന് വരെ അടയാളപ്പെടുത്തിയിരുന്നു. അതേ സമയം മിക്കയാളുകളും തങ്ങളും 20 വയസാണെന്ന് സൂചിപ്പിച്ചു. പീയൂഷിന്‍റെ 'അല്പത്തര'മായാണ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തിയെ കണ്ടതെന്ന് അവരുടെ കമന്‍റുകളില്‍ നിന്നും വ്യക്തമായിരുന്നു. നേരത്തെ ഇത്തരത്തിലൊരു അനുഭവം ശാശ്വത് ഗൗതം എന്ന ട്വിറ്റര്‍ ഉപഭോക്താവിനും സംഭവിച്ചിരുന്നു. അദ്ദേഹം തന്‍റെ വിശാലമായ കോളേജ് ഹോസ്റ്റലിന്‍റെ ചിത്രമായിരുന്നു ട്വിറ്ററില്‍ പങ്കുവച്ചത്.   ലിവിംഗ് ഏരിയ, ഡൈനിംഗ് സ്പേസ്, ബാൽക്കണി തുടങ്ങിയവയെല്ലാം തന്നെ വളരെ വിശാലമായിരുന്നു. പിന്നാലെ ഗൗതം ഇങ്ങനെ കുറിച്ചു  "എന്‍റെ കോളേജിന്‍റെ ഇന്ത്യയിലെ ഹോസ്റ്റൽ' എന്ന്. പിന്നാലെ ആഡംബര ഭവനങ്ങൾ സുരക്ഷിതമാക്കാനാണ് ഭീമമായ കോഴ്സ് ഫീസ് കോളേജുകള്‍ വാങ്ങുന്നതെന്ന് പറഞ്ഞ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. 

'പറക്കുന്ന വിമാനത്തിന്‍റെ ചില്ല് തകര്‍ത്ത് പക്ഷി, രക്തത്തില്‍ കുളിച്ച് പൈലറ്റ്'; വൈറല്‍ വീഡിയോ

click me!