'പറന്ന് കൈയില്‍ വന്നിരിക്കുന്ന അണ്ണാന്‍'; മൂക്കത്ത് വിരല്‍ വച്ച് നെറ്റിസണ്‍സ്

By Web Team  |  First Published Apr 24, 2023, 8:37 AM IST

 ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറന്ന് പോകുന്ന അണ്ണാന്‍. വീഡിയോയില്‍ ഒരു മരക്കൊമ്പില്‍ നിന്നു വീഡിയോ ചിത്രീകരിക്കുന്നയാളുടെ കൈകളിലേക്കാണ് അണ്ണാന്‍ പറന്ന് ഇരിക്കുന്നത്. 


മൃഗങ്ങളുടെ ചെറു വീഡിയോകള്‍ എന്നും നെറ്റിസണ്‍സിനെ ആകര്‍ഷിച്ചിട്ടുണ്ട്. ദേശീയ പാര്‍ക്കുകളില്‍ നിന്നും മൃഗശാലകളില്‍ നിന്നുമുള്ള ഇത്തരം വീഡിയോകള്‍ ആളുകളുടെ ശ്രദ്ധ നേടുന്നു. ഇത് പോലെ തന്നെ വളര്‍ത്തുമൃഗങ്ങളുടെ കാര്യവും. സ്വന്തമായി സാമൂഹിക മാധ്യമ പേജുകളുള്ള സെലിബ്രിറ്റികളായ മൃഗങ്ങള്‍വരെ നമ്മുക്കിടയിലുണ്ട്. ഇത്തരത്തില്‍ ഒരു വളര്‍ത്ത് അണ്ണാന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അത് പക്ഷേ ഒരു സാധാരണ നമ്മുടെ നാട്ടിന്‍ കാണാറുള്ള അണ്ണാനല്ല. പറക്കുന്ന അണ്ണാനാണ്. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് പറന്ന് പോകുന്ന അണ്ണാന്‍. വീഡിയോയില്‍ ഒരു മരക്കൊമ്പില്‍ നിന്നു വീഡിയോ ചിത്രീകരിക്കുന്നയാളുടെ കൈകളിലേക്കാണ് അണ്ണാന്‍ പറന്ന് ഇരിക്കുന്നത്. 

സത്യത്തില്‍ അണ്ണാന്‍ പറക്കുന്നതല്ല. മറിച്ച് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ചാടുമ്പോള്‍ മുന്‍കാലിനും പിന്‍കാലിനും ഇടയിലുള്ള വലിയുന്ന ശരീരഭാഗം അണ്ണാന്‍ പരമാവധി വലിച്ച് പിടിക്കുന്നു. ഇതോടെ വായുവില്‍ ബാലന്‍സ് ചെയ്ത് അണ്ണാന്‍ കുറച്ച് ദൂരം മുന്നോട്ട് നീങ്ങാനാകും. ഇങ്ങനെ മുകളില്‍ നിന്ന് താഴേക്ക് പറന്നിറങ്ങാമെങ്കിലും താഴേ നിന്ന് മുകളിലേക്ക് പറന്നുയരാന്‍ പറ്റില്ല. 

Latest Videos

undefined

 

The landing...😊 pic.twitter.com/Pl8ufWkfpB

— Nature is Amazing ☘️ (@AMAZlNGNATURE)

10 രൂപ നോട്ടില്‍, വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ അപേക്ഷിച്ച് കാമുകി എഴുതിയ കുറിപ്പ് വൈറല്‍

@AMAZlNGNATURE എന്ന ട്വിറ്റർ ഉപയോക്താവ് പറക്കുന്ന അണ്ണാന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. രണ്ട് ദിവസം കൊണ്ട് രണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുമായെത്തി. 'അണ്ണാന്‍റെ ഈ കെട്ടിപ്പിടിത്തം കാണുന്നത് ആത്മാവിന് ഒരു ചെറിയ രോമമുള്ള കെട്ടിപ്പിടിത്തം ലഭിക്കുന്നത് പോലെയാണ്.  കുതിച്ചുചാടുന്ന പ്രകൃതിയുടെ കൊച്ചു പ്രണയ അംബാസഡർ.' ഒരാള്‍ എഴുതി. "വാക്കുകളില്ല, അതിശയകരമാണ്" വേറൊരാള്‍ എഴുതി. "അവർ വളരെ നാറ്റമുള്ള എന്നാല്‍  ഭംഗിയുള്ളവരാണ്!" വെറൊരാള്‍ കുറിച്ചു. 

ദൈവത്തിന്‍റെ സ്വന്തം നാട്; മൂന്നാറിലെ അതിമനോഹര കാഴ്ചയില്‍ അമ്പരന്ന് നെറ്റിസണ്‍സ്

click me!