'ഇത്രയും ഉയരത്തിലേക്കോ ?'; ആകാശത്തോളം പറന്നുയരുന്ന മയിലിന്‍റെ ദൃശ്യം കണ്ട് അതിശയിച്ച് നെറ്റിസണ്‍സ് !

By Web Team  |  First Published Aug 3, 2023, 8:00 AM IST

മയിലുകള്‍ക്ക് പറക്കാന്‍ കഴിയുമോ എന്ന് ചിലര്‍ അതിശയപ്പെട്ടു. അവ ചെറിയ ദൂരത്തേക്ക് പറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും നേരം ഇത്രയും ഉയരത്തില്‍ പറക്കുന്നത് ആദ്യമായി കാണുകയാണെന്ന് ചിലര്‍ എഴുതി. 



ക്ഷികളില്‍ ഗാംഭീര്യമുള്ള പക്ഷിയാണ് മയില്‍. മറ്റ് പക്ഷികളില്‍ നിന്നും മയിലിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ നീണ്ട മനോഹരമായ വാലാണ്. മൊത്തം ശരീരത്തേക്കാള്‍ നീളമുള്ള വാലുള്ള മയിലുകളുമുണ്ട്. വാലിലെ അതിശയകരമായ നിറവിന്യാസമാണ് അവയുടെ മറ്റൊരു പ്രത്യേകത. വാലിന്‍റെ നീളവും അതിന്‍റെ ഭാരവും കാരണം ഭൂമിക്ക് സമാന്തരമായി മാത്രമാണ് അവ പറക്കുന്നതെന്നും അധികം ഉയരത്തില്‍ മയിലുകള്‍ക്ക് പറക്കാന്‍ കഴിയില്ലെന്നുമാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍, ആ വിശ്വാസത്തെ തകര്‍ത്തുകൊണ്ട് ആകാശത്തോളം ഉയരത്തിലേക്ക് പറന്നുയരുന്ന ഒരു മയിലിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

നിങ്ങൾ എപ്പോഴെങ്കിലും ഒരു മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്ന് ചോദിച്ച് കൊണ്ട് cctv idiots എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കേബിള്‍ വയറില്‍ ഇരിക്കുന്ന മയിലിന്‍റെ ദൃശ്യത്തില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. അമ്പത്തിരണ്ട് സെക്കന്‍റുകളുള്ള വീഡിയോയില്‍ മയില്‍ ദീര്‍ഘദൂരം പറക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. രണ്ട് ദൃശ്യങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത വീഡിയോയില്‍ രണ്ടാമത്തെ ദൃശ്യത്തില്‍ മയില്‍ ആകാശത്തോളം ഉയരത്തിലേക്ക് പറക്കുന്നതായി കാണാം. രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ പതിനൊന്ന് ലക്ഷം പേരാണ് കണ്ടത്. 

Latest Videos

undefined

വനപാലകരുടെ വാഹനത്തിന്‍റെ വാതിൽ അടച്ച് കൊടുത്ത് കാട്ടാന; വൈറല്‍ വീഡിയോയില്‍ പിന്നീട് സംഭവിച്ചത്...

Have you ever seen a peacock fly? pic.twitter.com/9qe763rkaH

— CCTV IDIOTS (@cctvidiots)

ലോക ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജയിൽശിക്ഷ 1,41,708 വർഷം തടവ്; പക്ഷേ അനുഭവിച്ചത് 8 വര്‍ഷം മാത്രം !

വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ തങ്ങളുടെ മയില്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കാനെത്തി. തങ്ങളുടെ ഗ്രാമത്തില്‍ ഒന്നിലധികം തവണ സമാനമായ ദൃശ്യങ്ങള്‍ കണ്ടതായി ചിലര്‍ എഴുതി. മറ്റൊരു കാഴ്ചക്കാരന്‍ ഇന്ത്യയിലെ വനാന്തരങ്ങളില്‍ മനോഹരമായ ഈ കാഴ്ച കണ്ടായി എഴുതി. ചിലര്‍ മയിലുകള്‍ക്ക് പറക്കാന്‍ കഴിയുമോ എന്ന് അതിശയപ്പെട്ടു. അവ ചെറിയ ദൂരത്തേക്ക് പറക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും നേരം ഇത്രയും ഉയരത്തില്‍ പറക്കുന്നത് ആദ്യമായി കാണുകയാണെന്ന് ചിലര്‍ എഴുതി. ഈ വര്‍ഷം ഏപ്രിലില്‍ ന്യൂയോർക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിൽ നിന്നും പറന്ന് പോയ മയില്‍, പ്രദേശത്ത് ഏറെ നാശനഷ്ടമുണ്ടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ മയില്‍ തിരിച്ചെത്തുമെന്ന മൃഗശാലാ അധികൃതരുടെ വിശ്വാസത്തെ കാത്ത് സൂക്ഷിച്ച മയില്‍ 24 മണിക്കൂറിനുള്ളില്‍ മൃഗശാലയിലേക്ക് തിരിച്ചെത്തിയതും ഏറെ പേരുടെ ശ്രദ്ധ നേടിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!