ഓടുന്ന കുടിലും?; സൂറത്തിലെ റോഡില്‍ വ്യത്യസ്തമായൊരു വാഹനം; കണ്ണ് തള്ളി സോഷ്യൽ മീഡിയ

By Web Team  |  First Published Apr 2, 2024, 8:13 AM IST

കുടിലാണേലെന്നാ ? 15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തില്‍ ഓടും ഇവന്‍. 


നിരത്തുകളിലേക്ക് വാഹനങ്ങളുടെ വരവ് മനുഷ്യന്‍റെ യാത്രകളുടെ വേഗം പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു. കരയിലും കടലിലും വായുവിലും അതിവേഗം സഞ്ചരിക്കുന്ന നിരവധി വാഹനങ്ങള്‍ മനുഷ്യന്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. പെട്രോളിയം ഖനനം ഭൂമിക്ക് ദോഷ്യം ചെയ്യുമെന്ന വാദം ശക്തമായതോടെ പെട്രോളിയം വിട്ട് കോബാള്‍ട്ട് ഖനനത്തിലാണ് ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ. വാഹനങ്ങള്‍ പെട്രോളില്‍ നിന്ന് ഇലക്ട്രോണികിലേക്ക് കടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനിടെയാണ് സൂറത്തിലെ പ്രധാന റോഡുകളിലൊന്നില്‍ കാഴ്ചക്കാരെ അമ്പരപ്പിച്ച് ഒരു കുടില്‍ ഓടിയത്. അതെ വായിച്ചത് തെറ്റിയിട്ടില്ല. കുടില്‍ ഓടി. ഇതിന്‍റെ വീഡിയോ viralbhayani എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെ വൈറലായി. ഒറ്റ ദിവസം കൊണ്ട് വീഡിയോ ഒന്നര ലക്ഷത്തിനടത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. 

വീഡിയോ കണ്ട മിക്കവരും 2004 ല്‍ ഇറങ്ങിയ  Taarzan: The Wonder Car എന്ന സിനിമയെ ഓര്‍ത്തെടെത്തു. ആ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഓടുന്ന കുടിലും നിര്‍മ്മിച്ചിരിക്കുന്നതെന്ന് വീഡിയോയോടൊപ്പമുള്ള കുറിപ്പിലും സൂചിപ്പിക്കുന്നു. സൂറത്തിലെ ക്രീയേറ്റവ് സയന്‍സ് ടീമാണ് ഈ വാഹനത്തിന്‍റെ നിര്‍മ്മാതാക്കള്‍. വാഹനം  15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തില്‍ ഓടും.

Latest Videos

undefined

13 മാത്രമാണോ നിർഭാഗ്യകരമായ സംഖ്യ? അല്ലെന്ന് വിമാനക്കമ്പനികൾ, മറ്റ് ദുശകുന സംഖ്യകളെ അറിയാം

ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

കാഴ്ചയില്‍ ഒരു ചെറിയ കുടില്‍ പോലെ തോന്നും. നാല് ഭാഗവും ഗ്ലാസ് കൊണ്ട് മറച്ച ജനലുകളുണ്ട്. മേല്‍ക്കൂരയും വശങ്ങളും പുല്ല് വച്ച് കെട്ടിയിരിക്കുന്നു. മൊത്തത്തില്‍ ഒരു കുടിലിന്‍റെ ആകൃതി. ചൂട് കാലത്ത് ഏസിയില്ലാതെ പോകാന്‍ കൊള്ളാം. വാഹനം തിരക്കേറിയ നിരത്തിലൂടെ പോകുമ്പോള്‍ മറ്റ് വാഹനങ്ങളില്‍ പോകുന്ന ആളുകള്‍ കൌതുകത്തോടെ ശ്രദ്ധിക്കുന്നത്. കാണാം. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതിയത്, "Tarzan the wonder home". എന്നാണെങ്കില്‍ മറ്റൊരാൾ എഴുതി അത്, "ടാർസൻ ദി വണ്ടർ കാർ 2 ട്രെയിലർ." എന്ന് തിരുത്തി. 'ഇതിന് നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടോ' മറ്റൊരു ഉപയോക്താവ് ചോദിച്ചു. 'റോഡിലെ മറ്റ് വാഹന യാത്രക്കാരുടെ ശ്രദ്ധ നേടുന്ന ഈ വാഹനം അപകടങ്ങള്‍  വിളിച്ച് വരുത്തുമെന്ന്' നിരവധി പേര്‍ അഭിപ്രായപ്പെട്ടു. 'നമ്പര്‍ പ്ലേറ്റ് ഇല്ലേ?' മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'വളരെ നല്ലത്. എന്നാൽ മഴ പെയ്താൽ എന്ത് സംഭവിക്കും? ചെളി നിറഞ്ഞ വെള്ളമെല്ലാം അവന്‍റെ തലയ്ക്കു മുകളിലൂടെ പോകും.' മറ്റൊരു കാഴ്ചക്കാരന്‍ കൂടുതല്‍ പ്രായോഗികമതിയായി. 'ചൂട് കാലത്ത് നല്ലാതാ' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 

ഒന്നര കോടി ടിപ്പ്, ആറ് കോടി വെയിറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്
 

click me!