ഒരു മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
കൗതുകകരമായ പല വീഡിയോകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്. അതും ഒരു സ്ത്രീയുടെ നല്ല കിടുക്കാച്ചി ഐഡിയയാണ് ആളുകളെ ആകർഷിച്ചത്. ഇന്ത്യക്കാർക്ക് എന്ത് പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ടാവും എന്ന് പറയാറുണ്ട്. അങ്ങനെ ഒരു പരിഹാരം ആണ് ഇതും.
തന്റെ കുട്ടിയെ കൊണ്ടുപോകാൻ ഒരു സ്ത്രീ സൈക്കിളിൽ തയ്യാറാക്കിയ ബാക്ക്സീറ്റാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വീഡിയോയിൽ ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് റോഡിലൂടെ സൈക്കിൾ ഓടിച്ച് പോവുന്നത് കാണാം. സാധാരണ നമ്മൾ സൈക്കിളിലും സ്കൂട്ടറിലും ഒക്കെ പോകുമ്പോൾ കുഞ്ഞുങ്ങളെ മുന്നിലാണ് ഇരുത്താറുള്ളത് അല്ലേ? എന്നാൽ, ഇവിടെ അവർ ചെയ്തത് അതൊന്നുമല്ല. സൈക്കിളിന്റെ പിൻവശത്ത് ഒരു കസേര ഫിറ്റ് ചെയ്തു. അതും കുഞ്ഞിന് ഇരിക്കാൻ പറ്റിയ തരത്തിൽ ഒരു കുഞ്ഞ് കസേര.
undefined
അങ്ങനെ ഒരു കസേര കെട്ടിവച്ചത് കൊണ്ട് സൈക്കിളോടിക്കുന്ന സ്ത്രീക്കോ കുഞ്ഞിനോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉള്ളതായി തോന്നുന്നില്ല. വളരെ ആസായരഹിതമായിട്ടാണ് ഇരുവരും ഈ വെറൈറ്റി സൈക്കിളിൽ യാത്ര ചെയ്യുന്നത്.
ഹർഷ് ഗോയെങ്കയാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഒരു അമ്മ തന്റെ കുട്ടിക്ക് വേണ്ടി എന്താണ് ചെയ്യാത്തത്' എന്നും വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. ഒരു മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
എന്ത് മനോഹരമായ കാഴ്ചയാണ് ഇത് എന്നും പലരും കുറിച്ചു. എല്ലാ കണ്ടുപിടിത്തങ്ങളും തുടങ്ങുന്നത് അമ്മമാരിൽ നിന്നും ആണെന്നും കുഞ്ഞിനെ ഹാപ്പിയാക്കാൻ അമ്മയുടെ കണ്ടുപിടിത്തം എന്നുമാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
വീഡിയോ കാണാം:
What a mother won’t do for her child 🥰🥰🥰 pic.twitter.com/TZWjHWAguS
— Harsh Goenka (@hvgoenka)