യുവാവ് മുടി കളയുന്നത് കണ്ട അവന്റെ സഹപ്രവർത്തകർ തങ്ങളുടെ മുടിയും കളയുന്നു. ഇതൊക്കെ കണ്ട അമ്മയുടെ മിഴികൾ നിറയുന്നതും അവർ കണ്ണുകൾ തുടക്കുന്നതും വീഡിയോയിൽ കാണാം.
കാൻസറിനോടുള്ള പോരാട്ടം ചിലർക്ക് കഠിനമാണ്. ചിലർ വലിയ വേദനയിലൂടെയാവും കടന്നു പോകുന്നത്. രോഗമുള്ളവർ മാനസികമായി തകരാതിരിക്കുക എന്നതും ചികിത്സയിൽ വളരെ പ്രാധാന്യമാണ്. പലരും കീമോ തുടങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ മുടി മുറിക്കാറുണ്ട്. അങ്ങനെ മുടി മുഴുവനായും കളയുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ, ആ വീഡിയോയെ മനോഹരമാക്കുന്നത് മറ്റൊന്നുമല്ല, സ്ത്രീക്കൊപ്പം അവരുടെ മകനും സുഹൃത്തുക്കളും കൂടി മുടി കളയുന്നതാണ്.
Guilherme Magalhaes ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യുവാവ് ഒരു സലോണിൽ ജോലി ചെയ്യുകയാണ്. അയാൾ തന്നെയാണ് തന്റെ അമ്മയുടെ മുടി മുഴുവനായും കളഞ്ഞ് കൊടുക്കുന്നത്. എന്നാൽ, അതിന് ശേഷം നടന്ന കാര്യം ആരും പ്രതീക്ഷിക്കാത്തതാവും. യുവാവ് തന്റെ തലയും ഷേവ് ചെയ്യുകയാണ്. എന്നാൽ, അത് കണ്ട അമ്മ ആകെ പരിഭ്രമിച്ചു. മകൻ ഒരു പുഞ്ചിരിയിലൂടെ സാരമില്ല എന്ന് അവരെ ധരിപ്പിക്കുന്നുണ്ട്. യുവാവ് മുടി കളയുന്നത് കണ്ട അവന്റെ സഹപ്രവർത്തകർ തങ്ങളുടെ മുടിയും കളയുന്നു. ഇതൊക്കെ കണ്ട അമ്മയുടെ മിഴികൾ നിറയുന്നതും അവർ കണ്ണുകൾ തുടക്കുന്നതും വീഡിയോയിൽ കാണാം.
undefined
ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ അനേകം പേരാണ് കണ്ടത്. നിരവധിപ്പേർ വീഡിയോയ്‍ക്ക് കമന്റുകൾ നൽകുകയും ചെയ്തു. ഞാൻ കരയുന്നു എങ്കിൽ നിങ്ങളും കരയുന്നുണ്ടാവും എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. എങ്ങനെ ഒരാൾക്ക് പിന്തുണ നൽകാം എന്നത് തെളിയിക്കുന്ന ഏറ്റവും മനോഹരമായ വീഡിയോ. ദയയെ കുറിച്ച് മനസിലാക്കി കൊടുക്കുന്നതിന് വേണ്ടി ഞാൻ എന്റെ കുട്ടികൾക്ക് ഈ വീഡിയോ കാണിച്ചു കൊടുത്തു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണുന്ന ആരുടെയും കണ്ണ് നിറഞ്ഞുപോകും എന്ന കാര്യത്തിൽ സംശയമില്ല. ഇതേ അക്കൗണ്ടിൽ അമ്മയുടെയും മകന്റെയും സുഹൃത്തുക്കളുടെയും മുടി കളഞ്ഞ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.