ഹോ, എത്ര ദയനീയം; സിംഹക്കൂട്ടത്തിൽ നിന്നും രണ്ട് കുഞ്ഞുങ്ങളെയും ജീവനോടെ കാക്കാന്‍ അമ്മയാന, സംഭവിച്ചത്...

By Web TeamFirst Published Dec 7, 2023, 4:41 PM IST
Highlights

രണ്ട് കുട്ടികളെയും രക്ഷിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. അതിനായി സിംഹക്കൂട്ടത്തിന് നേരെ അമ്മ ചീറിയടുക്കുന്നു. എന്നാൽ, തിരികെ വരുമ്പോഴേക്കും ഒരു കുഞ്ഞിനെ ഒരു സിംഹം വലിച്ചു കൊണ്ടുപോയിരുന്നു.

ക്യാമറകളും സോഷ്യൽ മീഡിയയും സജീവമായതോടെ ഒരിക്കലും നമ്മൾ കാണാൻ സാധിക്കില്ല എന്ന് കരുതിയിരുന്ന പല കാഴ്ചകളും നമ്മുടെ മൊബൈലിൽ കാണാമെന്നായി. ഓരോ ദിവസവും അങ്ങനെ എത്രമാത്രം വീഡിയോകളാണ് വൈറലായി മാറുന്നത്. അതിൽ പ്രധാനമാണ് കാട്ടിൽ നിന്നുള്ള കാഴ്ചകൾ. പല മൃ​ഗങ്ങളുടെയും വേട്ടയാടലുകളും, ജീവിക്കാനും അതിജീവിക്കാനുമുള്ള നെട്ടോട്ടങ്ങളും എല്ലാം നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇ
പ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലെ ചോബ് നാഷണൽ പാർക്കിൽ വച്ച് ഒരു ടൂർ​ഗൈഡിന്റെ കണ്ണിലാണ് ഈ സംഭവം പെട്ടത്. ഡെസ്മണ്ട് ക്ലാക്ക് എന്ന 63 -കാരനായ ഈ ടൂർ​ഗൈഡ് ഈ സംഭവം തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഹൃദയഭേദകമാണ് ഈ രം​ഗം എന്ന് പറയാതെ വയ്യ. രണ്ട് മക്കളുമായി ജലാശയത്തിനരികിൽ വെള്ളം കുടിക്കാനെത്തിയതാണ് അമ്മയാന. എന്നാൽ, അതിനുചുറ്റും സിംഹങ്ങളുണ്ട് എന്ന് അമ്മയാനയ്ക്ക് അറിയില്ലായിരുന്നു. എന്നാൽ, അവിടെ എത്തിയപ്പോഴേക്കും ചുറ്റിനും അവയെ അക്രമിക്കാനായി സിം​ഹങ്ങളെത്തി. 

Latest Videos

രണ്ട് കുട്ടികളെയും രക്ഷിക്കാൻ അമ്മ ശ്രമിക്കുന്നുണ്ട്. അതിനായി സിംഹക്കൂട്ടത്തിന് നേരെ അമ്മ ചീറിയടുക്കുന്നു. എന്നാൽ, തിരികെ വരുമ്പോഴേക്കും ഒരു കുഞ്ഞിനെ ഒരു സിംഹം വലിച്ചു കൊണ്ടുപോയിരുന്നു. തിരികെയെത്തിയ അമ്മയാനയ്ക്ക് ആ ആനക്കുട്ടിയെ രക്ഷിക്കണോ തന്റെ കൂടെയുള്ള കുട്ടിയെ സംരക്ഷിക്കണോ എന്ന ആശങ്കയായി. എന്നിട്ടും ആന സിംഹം വലിച്ചുകൊണ്ടുപോയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അപ്പോഴേക്കും മറ്റേ കുട്ടിക്ക് നേരെ സിംഹങ്ങൾ പാഞ്ഞടുക്കുന്നു. ഒടുവിൽ അമ്മയാന ആ ശ്രമം ഉപേക്ഷിച്ച് തനിക്കൊപ്പമുള്ള ഒരു കുട്ടിക്കൊപ്പം തിരികെ പോവുകയാണ്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യനായാലും മൃ​ഗമായാലും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോകേണ്ടി വരിക എന്നത് മിക്കവർക്കും അത്യന്തം വേദനാജനകം തന്നെയാണ്. ഈ അമ്മയാനയും അതുപോലെ തന്റെ ഒരു കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്ത് നിസ്സഹായയായി നടന്നു മറയുകയാവണം. 

വായിക്കാം: പിന്നെയും സ്രാവിന്റെ അക്രമണം, ഇത്തവണ ബഹാമാസിൽ, കൊല്ലപ്പെട്ടത് 44 -കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!