പ്രസ്തുത വീഡിയോയിൽ ഒരു രാജവെമ്പാല കോഴിക്കുഞ്ഞുങ്ങളുടെ സമീപത്തേക്ക് അതിവേഗം ഇഴഞ്ഞു നീങ്ങുന്നതാണ് കാണുന്നത്. എന്നാൽ, അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുകയാണ്.
ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിലൊന്നാണ് രാജവെമ്പാല. അതിന്റെ വിഷത്തിന് 15 -20 മിനിറ്റിനുള്ളിൽ ഒരാളെ കൊല്ലാനുള്ള കഴിവുണ്ട്. ഒരു രാജവെമ്പാലയുടെ ഒറ്റക്കൊത്തിന് 20 മനുഷ്യരെയോ ഒരു ആനയെ തന്നെയോ കൊല്ലാനുള്ള കഴിവുണ്ട് എന്നാണ് പറയുന്നത്. ഇന്ത്യയിലും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും രാജവെമ്പാലയെ കാണാറുണ്ട്. മിക്കവാറും ചെറിയ ജീവികളെല്ലാം രാജവെമ്പാലയുടെ ഭക്ഷണമായി തീരാറുണ്ട്. എന്നാൽ, തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ രാജവെമ്പാലയുടെ അടുത്താണ് എങ്കിലും പോരാടാൻ ചിലപ്പോൾ അമ്മമാർ ശ്രമിക്കാറുണ്ട്.
അത് തന്നെയാണ് ധീരയായ ഈ അമ്മക്കോഴിയും ചെയ്തത്. രാജവെമ്പാലയിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ പോരാടാൻ തന്നെ അവൾ തീരുമാനിക്കുകയായിരുന്നു. നേരത്തെ യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
undefined
ആവശ്യത്തിന് ഓടാൻ സ്ഥലമുള്ള ഒരിടത്ത് തന്നെയാണ് കോഴിയും കുഞ്ഞുങ്ങളും ഉള്ളത്. എന്നാൽ, അവയെ പുറത്ത് കടക്കാനാവാതെ അടച്ചിട്ടിരിക്കുകയാണ് എന്ന് തോന്നും. അത്തരമൊരവസ്ഥയിൽ ഒരു ദ്വാരത്തിലൂടെ ഒരു പാമ്പ് വരികയെന്നാൽ അത്യന്തം അപകടകരമായ സംഗതി തന്നെയാണ്.
പ്രസ്തുത വീഡിയോയിൽ ഒരു രാജവെമ്പാല കോഴിക്കുഞ്ഞുങ്ങളുടെ സമീപത്തേക്ക് അതിവേഗം ഇഴഞ്ഞു നീങ്ങുന്നതാണ് കാണുന്നത്. എന്നാൽ, അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുകയാണ്. അതിന് വേണ്ടി കുഞ്ഞുങ്ങളെ എല്ലാം ഒരു മൂലയിലേക്ക് മാറ്റി അവൾ രാജവെമ്പാലയോട് പോരാടുകയാണ്. കാണുന്നവരെ പോലും ഭയപ്പെടുത്തും വിധമാണ് രാജവെമ്പാല കോഴികളുടെ അടുത്തേക്ക് അടുക്കുന്നത്. എന്നാൽ, പത്തി വിടർത്തിയെത്തുന്ന പാമ്പിനോട് പോരാടാൻ തന്നെ അമ്മക്കോഴി തീരുമാനിക്കുകയായിരുന്നു എന്ന് തോന്നും. സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ അവൾ തയ്യാറായിരുന്നു. ഒടുവിൽ, അവൾ തന്റെ കുഞ്ഞുങ്ങളെ ആ രാജവെമ്പാലയിൽ നിന്നും സംരക്ഷിക്കുക തന്നെ ചെയ്തു.
യൂട്യൂബിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ വളരെ എളുപ്പം തന്നെ വൈറലായി.
വീഡിയോ കാണാം: