വീഡിയോയിൽ ചുറ്റും മഞ്ഞ് വീണുകിടക്കുന്ന ഒരു പ്രദേശത്ത് എൽവിറ നിൽക്കുന്നത് കാണാം. ശേഷം അവളുടെ മുടി അവൾ മുന്നിലോട്ടും പിന്നിലോട്ടും ഒക്കെ മാറ്റുന്നുണ്ട്. എന്നാൽ, ഫ്രീസായ അവസ്ഥയിലാണ് മുടിയുള്ളത്.
സ്വീഡനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് എൽവിറ ലൻഡ്ഗ്രെൻ. കഴിഞ്ഞ ദിവസം എൽവിറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ നെറ്റിസൺസിനെയാകെ അമ്പരപ്പിക്കുന്നതായിരുന്നു. സ്വീഡനിലെ ആളുകൾ ഇപ്പോൾ കഴിഞ്ഞുപോരുന്ന സാഹചര്യം അപ്പാടെ തന്നെ കാണിക്കുന്നതായിരുന്നു വീഡിയോ.
-30 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ സ്വീഡനിലെ ടെംപറേച്ചർ. ആ തണുപ്പത്ത് എങ്ങനെയാണ് തങ്ങളുടെ തലമുടി വരെ ഫ്രീസായിപ്പോകുന്നത് എന്നാണ് എൽവിറ കാണിച്ചുതരുന്നത്. അവൾ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രദേശം കാണാം. ഒപ്പം അവളുടെ തലമുടി ആകെ ഫ്രീസായിപ്പോയിരിക്കുന്നതും കാണാം. 'ടെംപറേച്ചർ ഇവിടെ -30 ഡിഗ്രി സെൽഷ്യസ് എത്തിയിരിക്കുന്നു. എനിക്ക് ഒരു ചെറിയ പരീക്ഷണം നടത്തേണ്ടി വന്നു' എന്നാണ് അവൾ വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്.
undefined
വീഡിയോയിൽ ചുറ്റും മഞ്ഞ് വീണുകിടക്കുന്ന ഒരു പ്രദേശത്ത് എൽവിറ നിൽക്കുന്നത് കാണാം. ശേഷം അവളുടെ മുടി അവൾ മുന്നിലോട്ടും പിന്നിലോട്ടും ഒക്കെ മാറ്റുന്നുണ്ട്. എന്നാൽ, ഫ്രീസായ അവസ്ഥയിലാണ് മുടിയുള്ളത്. അവൾ ആ മുടി അതുപോലെ തന്നെ ഉയർത്തി വയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. എത്ര കഠിനമായ സാഹചര്യത്തിലാണ് സ്വീഡനിലെ ജനങ്ങൾ കഴിഞ്ഞു പോരുന്നത് എന്നുകൂടി തെളിയിക്കുന്നതാണ് വീഡിയോ.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അടുത്തിടെ സ്വീഡനിലെ റോഡിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നതും വലിയ വാർത്തയായിരുന്നു. ഒറ്റയടിക്ക് 1000 വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചത്. തെക്കൻ സ്വീഡനിലെ സ്കെയ്ൻ ഏരിയയിലെ പ്രധാന റോഡായ E22 -വിലാണ് ഇത്രയധികം വാഹനങ്ങൾ ഒരുമിച്ച് കുടുങ്ങിക്കിടന്നത്.