ബാർ ഹോട്ടലിൽ പാട്ട് ഇടുന്നതിനെ ചൊല്ലി തർക്കം, പിന്നാലെ പൊരിഞ്ഞ തല്ല്; വീഡിയോ വൈറല്‍

ബാര്‍ ഹോട്ടലിലെ പാട്ട് മോശമാണെന്നും മാറ്റണമെന്നും അവിടെയെത്തിയ ഒരു സംഘം ആവശ്യപ്പെട്ടു. എന്നാല്‍, ഡിജെ പ്ലെയറുടെ കാമുകിക്ക് അത് ഇഷ്ടപ്പെട്ടില്ല. പിന്നാലെ ബാറില്‍ നടന്നത് കൂട്ടത്തല്ല്. 

men fight with other in South Delhi Bar hotel video goes viral in social media


ണ്ട് പേര്‍ തമ്മിലൊരു തര്‍ക്കമുണ്ടെങ്കില്‍ തല്ലി തീര്‍ക്കണമെന്നത് പുരാതന കാലത്തെ മനുഷ്യർക്കിടയിലെ നീതി സങ്കല്പങ്ങളിലൊന്നായിരുന്നു. എന്നാല്‍, ഇന്ന് കാലമേറെ മാറി. സമൂഹവും മനുഷ്യനും മാറി. പഴയ കാലത്തിൽ നിന്നും നീതി സങ്കല്പങ്ങളും മാറി. 'കരുത്തുള്ളവന് നീതി' എന്നതില്‍ നിന്നും നീതി എന്നത് എല്ലാവര്‍ക്കും ന്യായമായി വിതരണം ചെയ്യപ്പെടേണ്ട ഒന്നാണെന്ന ബോധ്യത്തിലേക്കും മനുഷ്യര്‍ വളര്‍ന്നു. മനുഷ്യന് മാത്രമല്ല, ഭൂമിയിലെ സകല ജീവജാലങ്ങളും നീതി അര്‍ഹിക്കുന്നുവെന്നാണ് ഈ രംഗത്ത് ചിലരെങ്കിലും അവകാശപ്പെടുന്നത്. എന്നാല്‍, ഇന്നും പഴയ നീതി സങ്കല്പത്തിന്‍റെ പിടിയിലാണ് മനുഷ്യനെന്ന് തോന്നും ചിലതൊക്കെ കാണുമ്പോൾ. അന്നരമൊരു വീഡിയോ കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടു. 

ദില്ലി മെഹ്റോളി പ്രദേശത്തെ ഒരു ബാറിലുണ്ടായ രണ്ട് ഗ്രൂപ്പുകൾ ചേര്‍ന്ന് നടത്തിയ കുട്ടത്തല്ലിന്‍റെ വീഡിയോയായിരുന്നു അത്. ബാറില്‍ ഡിജെയ്ക്ക് വയ്ക്കുന്ന പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വീഡിയോയില്‍ ബീയര്‍ ബോട്ടിലുകൾ തലയ്ക്ക് മീതെ മൂളിപ്പറക്കുന്നതും മുഷ്ടി ചുരുട്ടിയുള്ള കനത്ത ഇടിയും കാണാം. 'ഡിജെ (ഒരുപക്ഷേ) നല്ല പാട്ടുകൾ പ്ലേ ചെയ്യുന്നില്ല. പെൺകുട്ടികൾ അടക്കമുള്ള 4-5 ആൺകുട്ടികളുടെ ഒരു സംഘം ഡിജെ പ്ലയറുടെ അട്ത്ത് പോയി പാട്ട് മാറ്റി പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഡിജെ പ്ലെയറുടെ കാമുകി ആണ്‍കുട്ടികളോട് എന്തെങ്കിലും പറഞ്ഞിരിക്കണം. ആണ്‍കുട്ടികളിലൊരാൾ അവളെ ചെറുതായി ഒന്ന് തള്ളി.'  വീഡിയോയ്ക്ക് താഴെ വന്ന ചോദ്യങ്ങൾക്ക് ഉത്തരമായി വിഡിയോ പങ്കുവച്ച ധ്രുവ് എഴുതി. 

Latest Videos

Read More: 'പ്രണയം, പ്രണയ ഗാനങ്ങൾ, നൂറ് രൂപ നോട്ട്'; യുപി വിദ്യാർത്ഥികളുടെ ഉത്തര കടലാസുകൾ കണ്ട് അമ്പരന്ന് അധ്യാപകര്‍

Tell me you’re in Delhi without telling me you’re in delhi pic.twitter.com/QgVJWU82eL

— dhruv (@shawnthessheep)

Watch Video: കാനഡയിലെ റെയിൽവേ സ്റ്റേഷനിലിട്ട് ഇന്ത്യക്കാരിയെ തല്ലുന്ന വീഡിയോ വൈറല്‍; വംശീയാക്രമണമെന്ന് സോഷ്യല്‍ മീഡിയ

ഇതിനിടെ ഗ്രൂപ്പിലെ ഏറ്റവും വലിയ ആൾ ഡിജെയെ ഇടിച്ചു. പിന്നാലെ മേശപ്പുറത്തിരുന്ന ബിയര്‍ കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകള്‍ അങ്ങനെ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഡിജെ ആളുകളുടെ നേർക്ക് എറിയാന്‍ തുടങ്ങിയെന്നും അദ്ദേഹം എഴുതി. ബിയര്ഒ ബോട്ടില്‍ കൊണ്ട് ഒരാളുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇതിനിടെ ആരോ പോലീസിനെ വിളിച്ചതിന് പിന്നാലെ ഒരു സംഘം ബാറില്‍ നിന്നും ഇറങ്ങിപ്പോയെന്നും കുറിപ്പില്‍ പറയുന്നു.  വീഡിയോയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കുന്നത് കാണാം. ഇതിനിടെ ചില ഇടികൾ അവിടിവിടെ നടക്കുന്ന ശബ്ദം കേൾക്കാം. ചിലര്‍ സ്ത്രീകളെ പിടിച്ച് വലിച്ചെറിയുന്നു. ഒരു വീഡിയോയില്‍ പാത്രങ്ങളും കുപ്പികളും തറയില്‍ വീണ് ഉടയുന്ന ശബ്ദവും സ്ത്രീകൾ കരയുന്നതും നിലവിളിക്കുന്നതും കേൾക്കാം. അതേസമയം ഒരു ഭാഗത്ത് പൊരിഞ്ഞ അടി നടക്കുമ്പോഴും ചിലര്‍ അടി കണ്ട് ഡിജെ ആസ്വദിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

Watch Video:   പാതിരാത്രി ഡോർബെൽ അടിച്ച് കടന്ന് പോകുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യം വൈറൽ; അസ്വസ്ഥരായി നായ്ക്കളും പശുക്കളും

 

 

vuukle one pixel image
click me!