അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

 വേദന കൊണ്ട് പുളയുമ്പോഴും നെഞ്ചത്തടിച്ച് കരഞ്ഞ് 'താന്‍ കരുത്തനായ ആണ്‍കുട്ടി'യാണെന്ന് പറയുന്ന കുട്ടി. 

Video of father plucking his son's teeth with yarn goes viral


ചില കാഴ്ചകൾ നമുക്ക് പരിചിതമാണെങ്കിലും ചില സന്ദർഭങ്ങളിൽ അവ ഏറെ ഹൃദയസ്പർശിയായി തോന്നും. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. ഒരച്ഛനും മകനുമാണ് വീഡിയോയിൽ ഉള്ളത്. നൂൽ ഉപയോഗിച്ച് അച്ഛൻ മകന്‍റെ പല്ല് പറിക്കാൻ ശ്രമിക്കുന്നതും കണ്ണീരോടും ഭയത്തോടും കൂടി ഇരിക്കുന്ന മകനെ ധൈര്യപ്പെടുത്താൻ അച്ഛൻ ശ്രമിക്കുന്നതുമായ മനോഹരമായ നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.

@hanumanuthakur എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മകന്‍റെ ഇളകിയ പാൽപ്പല്ല് ഒരു നൂലു കൊണ്ട് പറിച്ചെടുക്കാൻ അച്ഛൻ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് വീഡിയോയിൽ. 63 ലക്ഷത്തിലധികം പേർ കണ്ട ഈ ക്ലിപ്പ്, ഒരു ക്ലാസിക് രക്ഷാകർതൃ നിമിഷങ്ങൾ പകർന്നു നൽകുന്നതാണ്. പല്ലു പറിക്കുന്നതിനായി പല്ലിൽ അച്ഛൻ നൂലിട്ടതും ഭയത്തോടെ കുട്ടിയുടെ കണ്ണുനിറഞ്ഞൊഴുകുന്നത് കാണാം. അവന്‍റെ പേടിയും വേദനയും മനസ്സിലാക്കിയ അച്ഛൻ 'നീ  ശക്തനായ ആൺകുട്ടിയാണ്' എന്ന് പറഞ്ഞ് അവനെ ധൈര്യപ്പെടുത്തുന്നു. ആ നിമിഷത്തെ നേരിടാൻ അവനെ പ്രോത്സാഹിപ്പിക്കുന്നു. 

Latest Videos

Read More: 10 ഗ്രാം മരക്കഷ്ണത്തിന്‍റെ വില ഒരു കിലോ സ്വര്‍ണ്ണത്തിന്‍റെ വിലയ്ക്ക് തുല്യം! അറിയുമോ അതേത് മരമാണെന്ന്?

Read More:  ഭാര്യ സഹോദരിയുടെ സംശയം കുടുംബത്തിന്‍റെ സമാധാനം തകര്‍ത്തതിനെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍

അച്ഛൻ പകർന്ന് നൽകിയ ധൈര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പല്ലു പറിക്കുന്നതിനിടയിൽ കണ്ണീരോടെ അവൻ പറയുന്നത്, 'ഞാൻ ശക്തനാണ് എനിക്ക് വേദന എടുക്കുന്നില്ല' എന്നാണ്. കുട്ടിയുടെ കണ്ണീരോടെയുള്ള ഈ വാക്കുകൾ ആണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നീ യഥാർത്ഥത്തിൽ ശക്തനാണ് എന്ന് അഭിപ്രായപ്രകടനങ്ങൾ നടത്തിയത്. കൃത്യമായ ഇടപെടലിലൂടെ കുട്ടിയെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത അച്ഛനെയും നിരവധി പേർ അഭിനന്ദിച്ചു.

Watch Video:  യുഎസില്‍ പെരുമ്പാമ്പിനെ ഉപയോഗിച്ച് മോഷണ ശ്രമം; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

vuukle one pixel image
click me!