ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ പന്തലിൽ നിന്ന് 11 കിലോയുടെ ലഡു മോഷ്ടിച്ചു, ദൃശ്യങ്ങൾ സിസിടിവിയിൽ 

By Web Team  |  First Published Sep 24, 2023, 4:47 PM IST

ഹൈദരാബാദിൽ അരങ്ങേറിയ ഒരു വിചിത്ര സംഭവത്തിൽ ഭക്തർ ഒന്നടങ്കം അമ്പരന്നു. കാരണം പൂജ ചടങ്ങിനിടെ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു പെട്ടെന്ന് അപ്രത്യക്ഷമായി.


ഗണപതി ഭക്തർ രാജ്യത്തുടനീളം വളരെ ആഘോഷത്തോടെയാണ് ഇപ്പോൾ ഗണേശ ചതുർത്ഥി ആഘോഷിച്ചു വരുന്നത്. മനോഹരമായി അലങ്കരിച്ച പന്തലുകൾ മുതൽ ഗണപതിക്ക് സ്വാദിഷ്ടമായ വഴിപാടുകൾ തയ്യാറാക്കുന്നത് വരെ ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. 

ആളുകൾ  പത്തു ദിവസത്തെ ഉത്സവം അവരുടേതായ രീതിയിൽ ആണ് ആഘോഷമാക്കുന്നത്. ഇതിൻറെ ഭാഗമായി  മോദകം, ലഡ്ഡു തുടങ്ങിയ മധുരപലഹാരങ്ങൾ സമർപ്പിച്ച് ഭക്തർ ദേവനെ ആദരിക്കുന്ന ചടങ്ങുകളും പലയിടങ്ങളിലും നടത്താറുണ്ട്.  എന്നാൽ, തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ അരങ്ങേറിയ ഒരു വിചിത്ര സംഭവത്തിൽ ഭക്തർ ഒന്നടങ്കം അമ്പരന്നു. കാരണം പൂജ ചടങ്ങിനിടെ ഗണപതിക്ക് സമർപ്പിച്ച 11 കിലോഗ്രാം ഭാരമുള്ള ലഡ്ഡു പെട്ടെന്ന് അപ്രത്യക്ഷമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ ലഡു മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടത്.

Latest Videos

undefined

സെപ്തംബർ 21 -ന് പുലർച്ചെ 4:15 -ന് മിയാപൂരിലാണ് ഈ സംഭവം നടന്നത്. ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 'ഓംകാർ സേവാ സമിതി' എന്നറിയപ്പെടുന്ന പ്രാദേശിക യുവജന സംഘം മദീനഗുഡ ദേശീയ പാതയിൽ നടത്തിയ ആഘോഷങ്ങൾക്കിടയിലാണ് ലഡു മോഷണം പോയത്. സംഘാടകർ ഗണപതിക്ക് പുണ്യ നിവേദ്യമായി 11 കിലോഗ്രാം തൂക്കമുള്ള ലഡ്ഡു സമർപ്പിച്ചിരുന്നു. ഈ ലഡുവാണ് മോഷണം പോയത്. കറുത്ത ടീ ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ലഡു എടുത്തുകൊണ്ട് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.  

ഇതുമായി ബന്ധപ്പെട്ട് സംഘാടകർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇപ്പോൾ ലഡു മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

click me!