'കാട്ടുപോത്താണ് ഞാൻ കാട്ടിത്തരാം'; വന്യമൃ​ഗങ്ങളെ പ്രകോപിപ്പിച്ചാൽ ഇങ്ങനിരിക്കും, താക്കീതായി വീഡിയോ

By Web Team  |  First Published Apr 11, 2024, 11:54 AM IST

അധികം വൈകാതെ തന്നെ കാട്ടുപോത്ത് അയാൾക്ക് നേരെ തിരിഞ്ഞു. അയാളെ കൊമ്പുകൊണ്ട് എടുത്ത് എറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരുവിധത്തിൽ അയാൾ അവിടെ നിന്നും രക്ഷപ്പെടുകയാണ്. 


ഐഎഫ്‍എസ് ഓഫീസറായ പ്രവീൺ കസ്വാൻ എപ്പോഴും പൊതുജനങ്ങൾക്ക് എന്തെങ്കിലും സന്ദേശമോ അറിവോ ഒക്കെ കൊടുക്കുന്ന തരത്തിലുള്ള അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. 

മൃ​ഗങ്ങളെ പ്രകോപിപ്പിക്കാൻ ചെല്ലരുത് എന്ന് എത്രയൊക്കെ പറഞ്ഞാലും പലപ്പോഴും നമ്മളിൽ പലരും അത് കേൾക്കാറില്ല. വന്യമൃ​ഗങ്ങളെ അടക്കം പ്രകോപിപ്പിക്കുക, എന്നിട്ട് എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുക ഇതൊക്കെ ഇവിടെ സ്ഥിരം കാഴ്ചയാണ്. അങ്ങനെയുള്ള എത്രയോ വീഡിയോകൾ നമ്മൾ തന്നെ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതിൽ പെട്ട ഒന്നാണ് ഇതും. 

Latest Videos

undefined

മൃ​ഗങ്ങളെ പ്രകോപിപ്പിക്കാനും അതിന്റെ അടുത്ത് ചെന്ന് ആളാവാനും ശ്രമിക്കുന്നവർക്കുള്ള താക്കീതായിട്ടാണ് പ്രവീൺ കസ്വാൻ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ ഒരു കാട്ടുപോത്ത് ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടെ വരുന്നതാണ് കാണുന്നത്. പിന്നാലെ, ഒരാൾ അതിന്റെ പിറകേ പോകുന്നതും കാണാം. അയാൾ അതിനെ പ്രകോപിപ്പിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ കാട്ടുപോത്ത് അയാൾക്ക് നേരെ തിരിഞ്ഞു. അയാളെ കൊമ്പുകൊണ്ട് എടുത്ത് എറിയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരുവിധത്തിൽ അയാൾ അവിടെ നിന്നും രക്ഷപ്പെടുകയാണ്. 

In Hindi there is a saying - Aa bail mujhe maar. Here is practical. This person even after warning provoked an adult Guar - putting everybody in danger. Gaur went into residential area. Happened before our team reached. Our teams reached & rescued the animal. With much difficulty… pic.twitter.com/sx353bfWd0

— Parveen Kaswan, IFS (@ParveenKaswan)

ഐഎഫ്‍എസ് ഓഫീസർ പറയുന്നത്, ഇങ്ങനെ മൃ​ഗങ്ങളെ പ്രകോപിപ്പിക്കാൻ നിൽക്കരുത് എന്നാണ്. തങ്ങളുടെ സംഘത്തെ വിവരം അറിയിച്ചിരുന്നു. എന്നാൽ, തങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ മൃ​ഗം പ്രകോപിതനായി. പിന്നാലെ, അയാളുടെയും അവിടെ ഉണ്ടായിരുന്നവരുടേയും ജീവൻ അപകടത്തിലായി. ഒടുവിൽ ഒരുവിധം അതിനെ അവിടെ നിന്നും റെസ്ക്യൂ ചെയ്യുകയായിരുന്നു എന്നാണ്. 

എന്തായാലും, പ്രവീൺ കസ്വാൻ ഷെയർ ചെയ്ത വീഡിയോ നിരവധിപ്പേർ കാണുകയും അതിന് കമന്റ് നൽകുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!