വീഡിയോ തുടങ്ങുമ്പോൾ അയാൾ പടക്കം തന്റെ ചുണ്ടിനടുത്തേക്ക് കൊണ്ടുപോകുന്നതും വളരെ പെട്ടെന്ന് തന്നെ അത് കത്തിച്ച ശേഷം വലിച്ചെറിയുന്നതും കാണാം.
പലതരം വ്യത്യസ്ത ആഘോഷങ്ങളുമായിട്ടാണ് ദീപാവലി കടന്നു വരുന്നത്. പലരും പലതരത്തിലും അത് ആഘോഷിക്കും. പടക്കം പൊട്ടിക്കലും മധുര വിതരണവും എല്ലാം അതിൽ പെടുന്നു. ചിലർ സുരക്ഷയ്ക്ക് വേണ്ടി എല്ലാ മുൻകരുതലുകളും എടുത്ത് പടക്കം പൊട്ടിക്കുമ്പോൾ മറ്റ് ചിലർ തങ്ങൾ വലിയ ധൈര്യശാലിയാണ് എന്ന് കാണിക്കുന്നതിന് വേണ്ടി അതൊന്നും ഇല്ലാതെയാണ് പടക്കം പൊട്ടിക്കുന്നത്.
അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോ അത്ര പുതിയത് ഒന്നും അല്ലെങ്കിലും അത് വീണ്ടും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രാപ്രദേശിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അതിൽ ഒരാൾ തന്റെ ചുണ്ടിൽ കത്തിക്കൊണ്ടിരിക്കുന്ന സിഗരറ്റിൽ നിന്നും പടക്കത്തിന് തീ കൊടുക്കുന്നതാണ് കാണാൻ കഴിയുന്നത്. വളരെ അപകടകരമാണ് ഇയാളുടെ പ്രവൃത്തി എന്ന് പറയാതിരിക്കാന്‍ വയ്യ.
undefined
കാണുന്ന ആരേയും വീഡിയോ അസ്വസ്ഥരാക്കുകയും പേടിപ്പെടുത്തുകയും ചെയ്യുമെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ള മനുഷ്യന്റെ കയ്യിൽ തീപ്പെട്ടിയോ, ലൈറ്ററോ ഒന്നും തന്നെ ഇല്ല. പകരം ഉള്ളത് ചുണ്ടിൽ എരിയുന്ന ഒരു സിഗരറ്റാണ്. വളരെ അനായാസമായും എളുപ്പത്തിലുമാണ് വീഡിയോയിൽ ഉള്ളയാൾ സിഗരറ്റിൽ നിന്നും പടക്കങ്ങൾക്ക് തീ കൊടുക്കുന്നത്. എന്നാല്‍, അത് കണ്ടിരിക്കുക എളുപ്പമല്ല.
വീഡിയോ തുടങ്ങുമ്പോൾ അയാൾ പടക്കം തന്റെ ചുണ്ടിനടുത്തേക്ക് കൊണ്ടുപോകുന്നതും വളരെ പെട്ടെന്ന് തന്നെ അത് കത്തിച്ച ശേഷം വലിച്ചെറിയുന്നതും കാണാം.
2018 -ലാണ് ആദ്യമായി ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും വൈറലാവുന്നതും. ഇപ്പോൾ ദീപാവലിയോടനുബന്ധിച്ച് വീണ്ടും അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിത്തുടങ്ങി. ആന്ധ്രാപ്രദേശിൽ നിന്നുള്ള മൊല്ല സഞ്ജീവ റാവുവാണ് വീഡിയോയിലുള്ള മനുഷ്യൻ എന്ന് കരുതുന്നു. ഇയാള്‍ ഒരു കർഷകനാണ്. ഒപ്പം ഒരു ചെറിയ പടക്ക ഫാക്ടറിയും നടത്തുന്നുണ്ട്.
എന്നാൽ, നാം കരുതുന്നത് പോലെ ദീപാവലി ആഘോഷങ്ങൾക്കിടയിലൊന്നുമല്ല ഈ വീഡിയോ പകർത്തിയിരിക്കുന്നത്. നേതാവ് വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ പദയാത്രയ്ക്കിടെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിന്റെയാണ് പുറത്ത് വന്നിരിക്കുന്ന വീഡിയോ.
ഏതായാലും വീണ്ടും വൈറലായിരിക്കുന്ന വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നതും അതിന് കമന്റ് നൽകിയിരിക്കുന്നതും. പലരും ഇതിന്‍റെ അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വീഡിയോ കാണാം:
The founder of NASA was definitely from India 😊😊 pic.twitter.com/lbWlbjHB07
— Susanta Nanda (@susantananda3)