കള്ളന്മാരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. വേണമെങ്കിൽ ഒരു കൊലപാതകത്തിൽ വരെ കാര്യങ്ങൾ എത്താമായിരുന്നു. എന്നാൽ, അതൊന്നും സ്റ്റീവ് ഗൗനിച്ചില്ല.
ആളുകൾ ഇപ്പോൾ അയാളെ വിളിക്കുന്നത് 'അണ്ടർവെയർ ഹീറോ' എന്നാണ്. എന്ത് വിചിത്രമായ പേര് അല്ലേ? അതിന് കാരണവും ഉണ്ട്. ലാൻഡ് ഡൗൺ അണ്ടറിൽ പുലർച്ചെയാണ് സംഭവം നടന്നത്. ഒരു മനുഷ്യൻ 4.30 -ന് അടിവസ്ത്രം മാത്രം ധരിച്ച് ആയുധങ്ങളുമായി എത്തിയ കള്ളന്മാരോട് പൊരുതി നിന്നു. അങ്ങനെയാണ് അയാൾക്ക് അങ്ങനെ ഒരു പേര് വന്നത്.
സംഭവം ഇങ്ങനെയാണ്, രാവിലെ നാല് മണിക്ക് ഉറക്കം ഉണർന്നതാണ് സ്റ്റീവ് മിഡിൽടൺ. ആ സമയത്താണ് ആയുധങ്ങളുമായി എത്തിയ കള്ളന്മാർ അദ്ദേഹത്തിന്റെ വാഹനം പരിശോധിക്കുന്നത് കണ്ടത്. ആ സമയത്ത് അയാൾ ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല. കള്ളന്മാരെ കണ്ടതോടെ സ്റ്റീവ് വേഗം പോയി അടിവസ്ത്രം ധരിച്ചിട്ടു വന്നു.
undefined
പിന്നീട്, അയാൾ കാറിനടുത്തേക്ക് ഓടിച്ചെന്നു. അവിടെ എത്തിയപ്പോൾ കണ്ടത് അഞ്ച് യുവാക്കൾ അയാളുടെ കാറിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതാണ്. എന്നാൽ, തനിച്ചാണ് എന്നോ അടിവസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ എന്നോ ഒന്നുമയാൾ ഗൗനിച്ചില്ല. അയാൾ അവരോട് പോരാടാൻ തന്നെ തീരുമാനിക്കുകയായിരുന്നു. സ്റ്റീവ് കള്ളന്മാരോട് എതിർത്ത് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
Not all heroes wear capes, in fact some just wear a pair of undies.
Steve Middleton was up early on Boxing Day when he spotted some thugs trying to steal from his car - the tradie decided to take matters into his own hands. pic.twitter.com/ocg3s37W2f
'രാവിലെ ഉറക്കമുണർന്നപ്പോഴായിരുന്നു സംഭവം. ഞാൻ വേഗം തന്നെ എന്റെ അടിവസ്ത്രം എടുത്തിട്ടു. നേരെ അവർക്ക് അടുത്തേക്ക് പോയി. അവരെ എതിരിടുമ്പോൾ മറ്റ് കൂടുതൽ ആളുകളുണ്ടോ എന്നതൊന്നും ഞാൻ ചിന്തിച്ചിട്ടേ ഇല്ല' എന്ന് സ്റ്റീവ് മാധ്യമങ്ങളോട് പറഞ്ഞു.
കള്ളന്മാരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. വേണമെങ്കിൽ ഒരു കൊലപാതകത്തിൽ വരെ കാര്യങ്ങൾ എത്താമായിരുന്നു. എന്നാൽ, അതൊന്നും സ്റ്റീവ് ഗൗനിച്ചില്ല. അയാൾ അവരോട് എതിർത്ത് നിൽക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ കള്ളന്മാരിൽ ഒരാൾ കത്തിയെടുക്കുന്നതും മറ്റൊരാൾ ബേസ്ബോൾ ബാറ്റ് എടുക്കുന്നതും കാണാമായിരുന്നു.
ഏതായാലും അമ്പതുകാരനും നിർമ്മാണ തൊഴിലാളിയുമായ സ്റ്റീവ് കള്ളന്മാരെ തുരത്തുക തന്നെ ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അതിവേഗം വൈറലായി. ആളുകൾ സ്റ്റീവിന്റെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ.