വീഡിയോയിൽ നിന്നും മനസിലാകുന്നത് സ്കൂട്ടറിലെത്തിയ ആൾ പെട്രോൾ നിറച്ച ശേഷം ജീവനക്കാരന് രണ്ടായിരം രൂപയുടെ നോട്ട് നൽകി. എന്നാൽ, ആ നോട്ട് വാങ്ങാൻ പെട്രോൾ പമ്പിലെ ജീവനക്കാരൻ സമ്മതിച്ചില്ല. മാത്രമല്ല, ശേഷം അയാൾ സ്കൂട്ടറിൽ നിന്നും തിരികെ പെട്രോൾ ഊറ്റിയെടുക്കുകയും ചെയ്തു എന്നാണ്.
ആർബിഐ രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചതായി പ്രഖ്യാപിച്ചതോടെ എത്രയും പെട്ടെന്ന് കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും കൊടുത്ത് ഒഴിവാക്കാൻ ശ്രമിക്കുകയാണ് ആളുകൾ. എങ്ങനെയെങ്കിലും ഈ മാസം തീരുന്നതിന് മുമ്പ് കയ്യിലുള്ള രണ്ടായിരം രൂപ നോട്ട് ഒഴിവാക്കാൻ വേണ്ടി പലരും പല വഴികളും തേടുന്നുണ്ട്. എന്നാൽ, ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോയിൽ കാണുന്നത് രണ്ടായിരത്തിന്റെ നോട്ട് നൽകിയതിനെ തുടർന്ന് പെട്രോളടിച്ച് നൽകാൻ തയ്യാറാവാത്ത ഒരു പെട്രോൾ പമ്പ് ജീവനക്കാരനെയാണ്.
അത് മാത്രമല്ല, നൽകിയത് രണ്ടായിരത്തിന്റെ നോട്ടാണ് എന്ന് തിരിച്ചറിഞ്ഞ ഉടനെ ബൈക്കിൽ നിറച്ച പെട്രോൾ ജീവനക്കാരൻ തിരികെ ഊറ്റിയെടുക്കുന്നതും കാണാം. സംഭവം നടന്നത് യുപിയിലാണ്. @NigarNawab എന്ന അക്കൗണ്ടിൽ നിന്നുമാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'യുപിയിലെ ജലൗണിലെ പെട്രോൾ പമ്പിൽ 2000 -ത്തിന്റെ നോട്ട് നൽകിയപ്പോൾ ജീവനക്കാർ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നാലെ ടാങ്കിൽ നിന്ന് ഒഴിച്ച പെട്രോളും ഊറ്റിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
यूपी के जालौन में पेट्रोल पंप पर 2000 का नोट दिया
कर्मचारियों ने नोट लेने से मना कर दिया। बाद में डाला पेट्रोल भी टंकी से निकाल लिया
वीडियो सोशल मीडिया पर हुआ वायरल pic.twitter.com/mpuvb2usEd
വീഡിയോയിൽ നിന്നും മനസിലാകുന്നത് സ്കൂട്ടറിലെത്തിയ ആൾ പെട്രോൾ നിറച്ച ശേഷം ജീവനക്കാരന് രണ്ടായിരം രൂപയുടെ നോട്ട് നൽകി. എന്നാൽ, ആ നോട്ട് വാങ്ങാൻ പെട്രോൾ പമ്പിലെ ജീവനക്കാരൻ സമ്മതിച്ചില്ല. മാത്രമല്ല, ശേഷം അയാൾ സ്കൂട്ടറിൽ നിന്നും തിരികെ പെട്രോൾ ഊറ്റിയെടുക്കുകയും ചെയ്തു എന്നാണ്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതേ സമയം മിക്ക ആളുകളും തങ്ങളുടെ കയ്യിലുള്ള രണ്ടായിരം രൂപ നോട്ട് പെട്രോൾ പമ്പിൽ നൽകി ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.