കാലുകള്‍ക്കിയിടില്‍ ഇരുത്തി മുതലയ്ക്ക് ഭക്ഷണം കൊടുക്കുന്ന യുവാവ്; വൈറല്‍ വീഡിയോ !

By Web Team  |  First Published Apr 17, 2023, 4:11 PM IST

യുവാവ് കൈ നീട്ടി വിളിക്കുമ്പോള്‍ മുതല അയാളുടെ അടുത്തേക്ക് വരുന്നു. തുടര്‍ന്ന് യുവാവിന്‍റെ കാലുകള്‍ക്കിടയിലൂടെ ഉയര്‍ന്ന് വന്ന മുതലയുടെ മുന്‍ കൈകള്‍ യുവാവിന്‍റെ കാലിന്‍ മേലാണ് വച്ചിരിക്കുന്നത്.


മുതലകളെ കുറിച്ചുള്ള വര്‍ത്തകള്‍ അടുത്തകാലത്തായി ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ മുതല ഇറങ്ങിയതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ മുതല അത്ര സ്നേഹമില്ലാത്ത ജീവിയല്ലെന്നാണ് ഈ വാര്‍ത്ത പറയുന്നത്. നിങ്ങള്‍ സ്നേഹം നല്‍കാന്‍ തയ്യാറാണെങ്കില്‍ മുതല തിരിച്ചും നിങ്ങളെ സ്നേഹിക്കും. കഴിഞ്ഞ ദിവസം മനുഷ്യനുമായി ഏറെ ഇണങ്ങിയ ഒരു മുതലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

നദിയുടെ നടുക്ക് നിശ്ചലമായി കിടക്കുന്ന ഒരു തോണിയില്‍ നിന്ന് നദിയിലേക്ക് കലിട്ടിരുന്ന ഒരാളുടെ അടുത്തേക്ക് ഒരു മുതല വരുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.  യുവാവ് കൈ നീട്ടി വിളിക്കുമ്പോള്‍ മുതല അയാളുടെ അടുത്തേക്ക് വരുന്നു. തുടര്‍ന്ന് യുവാവിന്‍റെ കാലുകള്‍ക്കിടയിലൂടെ ഉയര്‍ന്ന് വന്ന മുതലയുടെ മുന്‍ കൈകള്‍ യുവാവിന്‍റെ കാലിന്‍ മേലാണ് വച്ചിരിക്കുന്നത്. തുടര്‍ന്ന് യുവാവ് തോണിയില്‍ നിന്നും ഒരു കഷ്ണം മാസം എടുത്ത് നീട്ടുന്നു. മുതല വായ് പോളിക്കുമെങ്കിലും അല്പ നേരം കളിപ്പിച്ച ശേഷമാണ് യുവാവ് മുതലയ്ക്ക് മാംസം നല്‍കുന്നത്.

Latest Videos

undefined

 

Sir that is not a dog 😂😂 pic.twitter.com/s5SSHZOWCi

— HoodFamousTV (@HoodFamousTV_)

ബുര്‍ഖ ധരിച്ച്, വനിതാ ചെസ് കളിയില്‍ പങ്കെടുത്ത് 34 ലക്ഷം നേടി; ഒടുവില്‍ കള്ളി വെളിച്ചത് !

സാര്‍ അതൊരു പട്ടിയല്ല എന്ന കുറിപ്പോടെയാണ് @hoodfamoustv എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പട്ടിയും പൂച്ചയും മാത്രമല്ല ലോകത്തിലെ സകല മൃഗങ്ങളും മനുഷ്യന്‍റെ സ്നേഹത്തിന് മുന്നില്‍ കീഴടങ്ങുമെന്നതിന് നിരവധി ഉദോഹരണങ്ങളുണ്ട്. വമ്പന്‍ കടുവകളെ ഒരു ചരടിന്‍റെ സുരക്ഷിതത്വം പോലുമില്ലാതെ കൊണ്ടു നടക്കുന്ന ബുദ്ധ ഭിക്ഷുക്കളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അത് പോലെ കഴിഞ്ഞ വര്‍ഷം തെക്കെ അമേരിക്കന്‍ രാജ്യത്ത് പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി കടുവയെ കൊണ്ടുപോകുന്ന ഒരു വീഡിയോ ട്വിറ്ററില്‍ ഏറെ വൈറലായിരുന്നു. 

6.61 കോടി വിലയുള്ള ഇന്ത്യൻ സൈനികരുടെ പെയിന്‍റിംഗിന് ബ്രിട്ടന്‍റെ കയറ്റുമതി വിലക്ക്

click me!