Viral video : കാല് കുത്താൻ പോലും ഇടമില്ല, ട്രെയിനിൽ ടോയ്‍ലെറ്റിലേക്ക് യുവാവിന്റെ സാഹസികയാത്ര

By Web Team  |  First Published Jun 20, 2023, 8:09 AM IST

ഷെയർ ചെയ്ത് ഒറ്റ​ദിവസം കൊണ്ട് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം പ്രശ്നങ്ങൾക്ക് റെയിൽവേ എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.


ഇന്ത്യയിലെ ട്രെയിനുകളിൽ ജനറൽ കംപാർട്ട്മെന്റുകളിലെ യാത്രകൾ പലപ്പോഴും അതീവ ദുഷ്കരമാകാറുണ്ട്. മറ്റൊന്നുമല്ല, തിരക്ക് തന്നെ കാരണം. ചില നേരങ്ങളിൽ മര്യാദയ്ക്ക് നിൽക്കാൻ പോലും പറ്റാത്ത തരത്തിൽ ആളുകൾ ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. അത്തരം ഒരു യാത്രയെ കുറിച്ച് ബോധ്യപ്പെടുത്തി തരുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. 

ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് നടക്കാൻ പോലും സ്ഥലമില്ലാത്ത അത്രയും കംപാർട്ട്‍മെന്റിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആൾക്കൂട്ടത്തെയാണ്. ഈ ആൾക്കൂട്ടത്തിനിടയിൽ ഒന്ന് ടോയ്‍ലെറ്റിൽ പോകാൻ തോന്നിയാൽ എന്ത് ചെയ്യും? മുകളിലൂടെ സീറ്റുകളിലൊക്കെ ചവിട്ടി പോവുകയല്ലാതെ വേറെ വഴിയില്ലല്ലോ. അതാണ് വീഡിയോയിൽ കാണുന്നത്. 

Latest Videos

undefined

വീഡിയോയുടെ കാപ്ഷനിൽ നൽകിയിരിക്കുന്നത്, റെയിൽവേയിൽ സഞ്ചരിച്ചിരുന്ന കസിൻ കഴിഞ്ഞ ദിവസം പകർത്തിയതാണ് ഈ വീഡിയോ. അവന്റെ സുഹൃത്ത് ടോയ്‍ലെറ്റിൽ പോകാൻ നടത്തുന്ന ശ്രമങ്ങളാണ് ഇത്. ട്രെയിൻ യാത്രയെ ഒരു സാഹസിക കായിക ഇനമാക്കി മാറ്റിയതിന് ഇന്ത്യൻ മിനിസ്ട്രി റെയിൽവേയ്ക്ക് നന്ദി എന്നാണ്. 

ഏതായാലും യുവാവിന്റെ കഷ്ടപ്പാട് തന്നെയാണ് വീഡിയോയിൽ. എങ്കിലും, യുവാവ് ചിരിച്ചുകൊണ്ടാണ് ടോയ്‍ലെറ്റിലേക്ക് ഈ സാഹസിക യാത്ര നടത്തുന്നത്. ഷെയർ ചെയ്ത് ഒറ്റ​ദിവസം കൊണ്ട് തന്നെ വീഡിയോ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം പ്രശ്നങ്ങൾക്ക് റെയിൽവേ എങ്ങനെയെങ്കിലും ഒരു പരിഹാരം കാണണം എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ട്രെയിനുകളിൽ ജനറൽ കംപാർട്‍മെന്റുകളിൽ പതിറ്റാണ്ടുകളായി ഇത് സാധാരണ കാഴ്ചയാണ്. അതിനാൽ തന്നെ ആളുകൾ ഈ തിരക്കിനെ സ്വാഭാവികമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 

വീഡിയോ കാണാം: 

Got this video from my cousin who was travelling in Railway.

Here is his friend trying to make his way to the toilet. , thank you for transforming train journey into an adventure sport. pic.twitter.com/3fuHdXWS2A

— Abhijeet Dipke (@abhijeet_dipke)
click me!