അമ്പമ്പോ എന്തൊരു ചാട്ടം, ജീവനില്‍ കൊതിയില്ലേ; സുരക്ഷാവലയുടെ സുരക്ഷയുറപ്പാക്കാന്‍ ചെയ്യുന്നത് കണ്ടോ?

By Web Team  |  First Published Jan 24, 2024, 4:04 PM IST

വീഡിയോയിൽ വളരെ ഉയരത്തിലുള്ള ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ വലയുടെ ഉറപ്പ് ഒരു മനുഷ്യൻ വിലയിരുത്തുന്നതാണ് ഉള്ളത്.


ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഏറ്റവും വലിയ ആശങ്കയാണ് കുട്ടികൾ താഴേക്ക് വീഴുമോ എന്നത്. ഈ അപകടസാധ്യത ലഘൂകരിക്കുന്നതിന്, ബാൽക്കണിയുടെ അരികുകളിൽ നെറ്റ് സ്ഥാപിക്കുന്നത് പോലുള്ള വിവിധ സുരക്ഷാ നടപടികൾ മാതാപിതാക്കൾ സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ സുരക്ഷാവല സ്ഥാപിച്ചാൽ അബദ്ധത്തിൽ കുട്ടികൾ താഴേക്ക് വീണാലും ഈ വലകൾ അവരെ സംരക്ഷിച്ചുകൊള്ളും. ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു സുരക്ഷാവലയുടെ ഉറപ്പ് പരിശോധിക്കുന്ന ഒരാള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്. 

ഒരാൾ സ്വന്തം ജീവൻ പണയം വെച്ചുകൊണ്ട് വലയിലേക്ക് ചാടി അതിൻറെ ഉറപ്പ് പരിശോധിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. വീഡിയോ കാണുന്നവരെ പോലും ഭയപ്പെടുത്തുന്ന ഈ പ്രവൃത്തി യാതൊരുവിധ ഭയവും കൂടാതെയാണ് ഇദ്ദേഹം ചെയ്യുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

Latest Videos

undefined

ഇൻസ്റ്റാഗ്രാമിൽ @sachkadwahai എന്ന ഹാൻഡിൽ പങ്കിട്ട ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വീഡിയോയിൽ വളരെ ഉയരത്തിലുള്ള ഒരു കെട്ടിടത്തിന്റെ ബാൽക്കണിയിൽ സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ വലയുടെ ഉറപ്പ് ഒരു മനുഷ്യൻ വിലയിരുത്തുന്നതാണ് ഉള്ളത്. ഇദ്ദേഹം ബാൽക്കണിയിൽ നിന്ന് വലയ്ക്കുള്ളിലേക്ക് ഇറങ്ങി ശക്തമായി ചാടിയും വലകുലുക്കിയും ഒക്കെ  വല പരിശോധിച്ചുറപ്പിക്കുന്നത് കാണാം. ഒരു കുട്ടി വീഴാൻ സാധ്യതയുള്ള സാഹചര്യങ്ങൾ അനുകരിച്ചു കൊണ്ടാണ് അദ്ദേഹം ഈ പ്രവൃത്തി ചെയ്യുന്നത്.

തികച്ചും ധീരമായ പ്രവൃത്തിയാണ് ഈ വ്യക്തിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെങ്കിലും ജീവൻ പണയം വെച്ചു കൊണ്ടുള്ള ഈ പ്രവൃത്തിയെ വിമർശിക്കുന്നവരും നിരവധിയാണ്. സ്വന്തം സുരക്ഷ കൂടി ഉറപ്പാക്കിയതിനു ശേഷം വേണം ഇത്തരം പ്രവൃത്തികൾ ചെയ്യാൻ എന്നും ചിലർ അഭിപ്രായപ്പെട്ടു.

click me!