വെള്ളവുമില്ല, സോപ്പുമില്ല, പക്ഷേ പാത്രം തിളങ്ങും, വീഡിയോ വൈറൽ

By Web Team  |  First Published Jan 23, 2024, 4:41 PM IST

ഒരിക്കൽ മറഞ്ഞുപോയ ഇത്തരം പഴയ രീതികൾ വീണ്ടും കടന്നു വരികയാണോ എന്നാണ് വീഡിയോ കണ്ട പലരും ചോദിച്ചിരിക്കുന്നത്.


വെള്ളമോ സോപ്പോ ഒന്നും കൂടാതെ എങ്ങനെ പാത്രം കഴുകാം എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത് ചിത്രീകരിച്ചിരിക്കുന്നത് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നാണ്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഇപ്പോൾ കറങ്ങി നടക്കുകയാണ് ഈ വീഡിയോ. 

വീഡിയോയിൽ വെള്ളമോ സോപ്പോ ഒന്നും കൂടാതെ ഒരാൾ കഴുകാനിട്ടിരിക്കുന്ന പാത്രം വൃത്തിയാക്കിയെടുക്കുന്നതാണ് കാണുന്നത്. വെള്ളവുമില്ല, സോപ്പുമില്ല പിന്നെങ്ങനെയാണ് പാത്രം വൃത്തിയാക്കുന്നത് എന്നല്ലേ? അതിനുവേണ്ടി ഉപയോ​ഗിക്കുന്നത് മണലാണ്. ലളിതമായ മാർ​ഗം എന്നതുകൊണ്ടും പാത്രം നല്ലപോലെ തിളങ്ങുന്നു എന്നതുകൊണ്ടും ആളുകൾ അമ്പരപ്പോടെയാണ് ഈ വീഡിയോ കാണുന്നത്. 

Latest Videos

undefined

'താർ മരുഭൂമിയിലെ ശാസ്ത്രജ്ഞൻ' എന്നാണ് നെറ്റിസൺസ് വീഡിയോയിൽ പാത്രം വൃത്തിയാക്കിയെടുക്കുന്ന ആളെ വിശേഷിപ്പിക്കുന്നത്. എന്നാൽ, നേരത്തെ തന്നെ പാത്രം വൃത്തിയാക്കാൻ വേണ്ടി ഉപയോ​ഗിച്ചിരുന്ന മാർ​ഗങ്ങളിൽ ഒന്നാണ് ഇത്. എന്നാൽ, പുതിയ പുതിയ ഉത്പന്നങ്ങളും രീതികളും വന്നതോടെ ഇത്തരത്തിൽ പാത്രം വൃത്തിയാക്കുന്നവർ ഇല്ലാതാവുകയായിരുന്നു. പകരം പുതിയ രീതികളിലായി പാത്രം കഴുകിയെടുക്കുന്നത്. 

വീഡിയോയിൽ ഒരാൾ ഭക്ഷണമുണ്ടാക്കുകയോ, കഴിക്കുകയോ ചെയ്തത് എന്ന് കരുതാവുന്ന കുറച്ച് പാത്രങ്ങൾക്കരികിൽ ഇരിക്കുകയാണ്. അതിൽ നിന്നും ഒരു പാത്രമെടുത്ത് അയാൾ വൃത്തിയാക്കാൻ തുടങ്ങുകയാണ്. ആദ്യം വെറും കൈ ഉപയോ​ഗിച്ച് പാത്രം വൃത്തിയാക്കാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, പിന്നാലെ അതിലേക്ക് കുറച്ച് മണൽ ഇട്ടശേഷം അത് വൃത്തിയാക്കിയെടുക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ പാത്രം വൃത്തിയായി തിളങ്ങുന്നത് കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ram Jitta (@ram_jitta)

ഒരിക്കൽ മറഞ്ഞുപോയ ഇത്തരം പഴയ രീതികൾ വീണ്ടും കടന്നു വരികയാണോ എന്നാണ് വീഡിയോ കണ്ട പലരും ചോദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ ചില ഭാ​ഗങ്ങളിൽ ഇപ്പോഴും ഇങ്ങനെ പാത്രം വൃത്തിയാക്കുന്നവരുണ്ടോ എന്ന് ചോദിക്കുന്നവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!