ബൈക്കിനെ കൊണ്ട് കേക്ക് മുറിപ്പിച്ച് പിറന്നാൾ ആഘോഷിക്കുകയാണ് യുവാവ്. വളരെ ആത്മാർത്ഥമായിട്ടാണ് അയാൾ ഇത് ചെയ്യുന്നത് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.
വളരെ രസകരമായ എന്തോരം വീഡിയോകളാണ് ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത് അല്ലേ? അതിൽ തന്നെ ഇഷ്ടം പോലെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോയാണ് ഇതും. എന്നാൽ, മനുഷ്യരുടെയോ, മൃഗങ്ങളുടെയോ, പക്ഷികളുടെയോ ഒന്നുമല്ല പിറന്നാൾ. ഒരു ബൈക്കിന്റേതാണ്.
നമ്മുടെ വാഹനങ്ങൾ നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. അത് ആദ്യത്തെ വാഹനമാണെങ്കിൽ പറയുകയേ വേണ്ട അല്ലേ? അതുപോലെ ഈ യുവാവിനും തന്റെ ടു വീലറിനോട് വലിയ അടുപ്പവും സ്നേഹവുമാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. ബൈക്കിനെ കുളിപ്പിച്ച് നല്ല സുന്ദരക്കുട്ടപ്പനാക്കി പൂമാലയൊക്കെ ഇടീച്ചാണ് നിർത്തിയിരിക്കുന്നത്. അതിന്റെ ടയറിൽ കേക്ക് മുറിക്കാൻ വേണ്ടി ഒരു കത്തിയും വച്ചിരിക്കുന്നത് കാണാം. ഒരാൾ കേക്കുമായി ബൈക്കിന്റെ മുന്നിൽ നിൽക്കുന്നുണ്ട്. മറ്റൊരാൾ ബൈക്കിന്റെ ടയർ മുന്നോട്ടും പിന്നോട്ടും ആക്കുന്നതും കാണാം.
undefined
അപ്പോൾ കത്തിയുപയോഗിച്ച് കേക്ക് മുറിയുന്നുണ്ട്. അങ്ങനെ ബൈക്കിനെ കൊണ്ട് കേക്ക് മുറിപ്പിച്ച് പിറന്നാൾ ആഘോഷിക്കുകയാണ് യുവാവ്. വളരെ ആത്മാർത്ഥമായിട്ടാണ് അയാൾ ഇത് ചെയ്യുന്നത് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് ബാബു ഭയ്യ എന്ന അക്കൗണ്ടിൽ നിന്നാണ്. വീഡിയോയുടെ കാപ്ഷനിൽ എഴുതിയിരിക്കുന്നത്, 'പുരുഷന്മാർക്ക് ഫീലിംഗ്സ് ഉണ്ടോ? അതേസമയം, തങ്ങളുടെ ബൈക്കിൻ്റെ ജന്മദിനം ആഘോഷിക്കുന്ന പുരുഷന്മാർ' എന്നാണ്.
Girls : Do Men Even Have Feelings ??
Meanwhile Men, Celebrating Birthday Of Their Bike... pic.twitter.com/rHhFUwFlwW
നിരവധിപ്പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. ബൈക്കാണ് ഓരോ പുരുഷന്റെയും ആദ്യത്തെ പ്രണയം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. പുരുഷന്മാർക്കും ഫീലിംഗ്സുണ്ട്, ആരെങ്കിലും അവരെ മനസിലാക്കണം എന്നേ ഉള്ളൂ എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്.
വായിക്കാം: കഠിനം തന്നാണേ ഈ യാത്രകൾ, 51 മിനിറ്റോ? ഓല ബുക്ക് ചെയ്ത യുവാവിന് സംഭവിച്ചത്