19 സെക്കന്റ് മാത്രമേ വീഡിയോ ഉള്ളൂ എങ്കിലും അതിൽ നിന്നുതന്നെ അമ്മമാർ എങ്ങനെയാണ് തങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും.
മക്കളോട് ഭയങ്കര സ്നേഹമുള്ള ആളുകളാണ് നമ്മൾ എന്നാണ് വെപ്പ്. എന്നാൽ, അത് മനുഷ്യർക്ക് മാത്രമല്ല, മിക്ക ജീവികൾക്കും അങ്ങനെ തന്നെയാണ്. പക്ഷേ, ഒരു ഘട്ടം കഴിയുമ്പോൾ അവ സ്വന്തം കാര്യത്തിന് പ്രാപ്തരാവുകയും അങ്ങ് പോവുകയും ചെയ്യും എന്ന് മാത്രം.
എന്നാൽ, കുട്ടിയായിരിക്കുമ്പോൾ മിക്ക ജീവികളും അമ്മയുടെ കരുതലും വാത്സല്യവും ഒക്കെ അറിഞ്ഞ് തന്നെയാണ് വളരുന്നത്. അത് തെളിയിക്കുന്ന വീഡിയോകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ പെടുത്താവുന്ന ഒരു വീഡിയോയാണ് ഇതും.
undefined
ഒരു അമ്മക്കുരങ്ങും ഒരു കുട്ടിക്കുരങ്ങുമാണ് വീഡിയോയിൽ ഉള്ളത്. X (ട്വിറ്റർ) -ലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. Nature is Amazing എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു അമ്മക്കുരങ്ങിനെ കാണാം. ഒപ്പം മരം കയറാൻ ഒരുങ്ങി നിൽക്കുന്ന ഒരു കുട്ടിക്കുരങ്ങും ഉണ്ട്. അമ്മക്കുരങ്ങ് കുട്ടിക്കുരങ്ങിന്റെ കാലിൽ പിടിച്ച് വലിക്കുകയാണ്. എന്നാൽ, അത് വകവയ്ക്കാതെ ആദ്യം കുട്ടിക്കുരങ്ങ് മരം കയറാൻ ഭാവിക്കുന്നുണ്ടെങ്കിലും പിന്നീട് താഴേക്ക് വരികയും അമ്മയുടെ മുഖത്ത് പിടിക്കുകയും സ്നേഹത്തോടെ തലോടുകയും മറ്റുമാണ്.
അമ്മക്കുരങ്ങും തന്റെ കുഞ്ഞിന്റെ സ്നേഹം ആവോളം ആസ്വദിക്കുന്നതായി വീഡിയോയിൽ നിന്നും മനസിലാവും. 19 സെക്കന്റ് മാത്രമേ വീഡിയോ ഉള്ളൂ എങ്കിലും അതിൽ നിന്നുതന്നെ അമ്മമാർ എങ്ങനെയാണ് തങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്യുന്നത് എന്ന് മനസിലാക്കാൻ സാധിക്കും.
This is wholesome ❤️ pic.twitter.com/rPKwtgzGnR
— Nature is Amazing ☘️ (@AMAZlNGNATURE)
വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മനുഷ്യരായാലും കുരങ്ങന്മാരായാലും മക്കളെ കൈകാര്യം ചെയ്യുന്നതിൽ അമ്മമാർക്ക് പ്രത്യേകം കഴിവുണ്ട് എന്ന് തെളിയിക്കുന്നത് തന്നെയാണ് വീഡിയോ.