'ഒരു സൈറൺ കൂടിയാവാമായിരുന്നു', യുവാവിന്റെ ഹെയർസ്റ്റൈലിനെ ട്രോളിക്കൊന്ന് നെറ്റിസൺസ്

By Web Team  |  First Published Mar 20, 2024, 10:59 AM IST

പണ്ടത്തെ കാലത്തെ സമയം പരിശോധിക്കുന്നതിനുള്ള വാട്ടർ ക്ലോക്കിനോടാണ് പലരും ഈ ​ഹെയർസ്റ്റൈലിനെ ഉപമിച്ചിരിക്കുന്നത്. 


വെറൈറ്റിക്ക് ഇന്ന് എവിടേയും ഒരു കുറവുമില്ല, അതിനി ഇപ്പോൾ ഫാഷനിലാണെങ്കിലും അങ്ങനെ തന്നെയാണ്. ഓരോ ദിവസവും എന്തെന്തു തരം വീഡിയോകളും ചിത്രങ്ങളുമാണ് അങ്ങനെ നാം സോഷ്യൽ മീഡിയയിൽ കാണുന്നത് അല്ലേ? അക്കൂട്ടത്തിലേക്ക് ഇതാ പുതിയൊരു ഐറ്റം. കണ്ടാൽ ആരും ഞെട്ടിപ്പോകുന്ന, രണ്ടാമത് ഒന്നുകൂടി നോക്കിപ്പോകുന്ന അഡാറ് ഐറ്റം. 

ഒരു ചൈനീസ് യുവാവിന്റെ പുതിയ ഹെയർസ്റ്റൈലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്. നല്ല ബ്ലൂലൈറ്റ് കത്തിച്ചുവച്ചതുപോലെയാണ് ഇപ്പോൾ യുവാവിന്റെ തലയിരിക്കുന്നത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ എന്ന് ആരായാലും ചോദിച്ചുപോകും. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത് xsunflower69 ആണ്. 

Latest Videos

undefined

ഫാഷൻ ട്രെൻഡുകളെ കുറിച്ചും, ആളുകളുടെ തെരഞ്ഞെടുപ്പുകളെ കുറിച്ചും, സംസ്കാരത്തെ കുറിച്ചും എല്ലാം ചർച്ച ഉയരാൻ എന്തായാലും യുവാവിന്റെ ഈ ഹെയർസ്റ്റൈൽ കാരണമായിത്തീർന്നിട്ടുണ്ട്. വീഡിയോയിൽ ഒരു സലൂണിൽ യുവാവിന്റെ തലയിൽ നീലനിറത്തിലുള്ള ജെൽ തേച്ചു പിടിപ്പിക്കുന്നത് കാണാം. പിന്നീട് അത് വെള്ളം നിറച്ച ഒരു ചില്ലു​ഗ്ലാസ് പോലെയാണ് തോന്നിക്കുന്നത്. പണ്ടത്തെ കാലത്തെ സമയം പരിശോധിക്കുന്നതിനുള്ള വാട്ടർ ക്ലോക്കിനോടാണ് പലരും ഈ ​ഹെയർസ്റ്റൈലിനെ ഉപമിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 向日葵 (@xsunflower69)

പിന്നീട്, യുവാവ് സലൂണിൽ നിന്നും പുറത്തേക്കിറങ്ങുന്നതും കാണാം. ഈ പ്രത്യേക ഹെയർസ്റ്റൈലിൽ യുവാവിന്റെ തലയ്ക്ക് മുകളില്‍ എന്തോ കത്തിനിൽക്കുന്നത് പോലെയും തോന്നുന്നുണ്ട്. എന്തായാലും ഒറ്റക്കാഴ്ചയിൽ തലയിൽ ഒരു നീല ബൾബ് വച്ചിരിക്കുന്നത് പോലെയാണ് ഇത് തോന്നിക്കുക. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ബ്ലൂടൂത്ത് ഡിവൈസ് കണക്ടഡ് സക്സസ്ഫുള്ളി എന്ന് തോന്നിക്കുന്ന ഹെയർ സ്റ്റൈൽ' എന്നാണ് ഒരാൾ ഇതേ കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. 

'അതിന്റെ മുകളിൽ ഒരു സൈറൺ കൂടി പിടിപ്പിച്ചു കൂടായിരുന്നോ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തൊക്കെ പറഞ്ഞാലും യുവാവിന്റെ ഈ വെറൈറ്റി ഹെയർസ്റ്റൈൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!