കഴുതപ്പുലിയുടെ അവസ്ഥ കണ്ട് പെട്ടെന്ന് തന്നെ ഒരുകൂട്ടം കഴുതപ്പുലികൾ അവിടെ എത്തുകയും അതിനെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. ആകെ പെട്ടുപോയ പെൺസിംഹത്തെ രക്ഷിക്കാൻ പെട്ടെന്ന് ഒരു ആൺസിംഹം അങ്ങോട്ട് കടന്നു വരുന്നു.
കാട്ടിലെ രാജാവാരാണ് എന്ന് ചോദിച്ചാൽ ഏത് കൊച്ചുകുട്ടിയും പറയും അത് സിംഹമാണ് എന്ന്. കാരണം, കുഞ്ഞുനാളിൽ തന്നെ അതുമായി ബന്ധപ്പെട്ട അനേകം കഥകളും എല്ലാം നാം കേൾക്കാറുണ്ട്. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ പല മൃഗങ്ങളുടേയും വീഡിയോകൾ വൈറലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് ജീവിയും നമുക്ക് പണ്ടത്തെ അത്ര അപരിചിതമല്ല. അങ്ങനെ തന്നെയാണ് സിംഹത്തിന്റെ കാര്യവും. സിംഹങ്ങളുടെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത്. അതുപോലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു സിംഹവും കഴുതപ്പുലിയും തമ്മിലുള്ള സംഘട്ടനമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു പെൺസിംഹത്തെ കഴുതപ്പുലിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ശ്രമിക്കുന്ന ആൺിസംഹത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മസായ് മാര നാഷണൽ ഗെയിം റിസർവ് (Maasai Mara National Game Reserve) -ൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോ തുടങ്ങുന്നത് പെൺസിഹം ഒരു കഴുതപ്പുലിക്കുട്ടിയെ പിന്തുടരുന്നതിലാണ്. പിന്നാലെ, കഴുതപ്പുലി വെള്ളത്തിൽ അഭയം തേടുന്നു.
undefined
കഴുതപ്പുലിയുടെ അവസ്ഥ കണ്ട് പെട്ടെന്ന് തന്നെ ഒരുകൂട്ടം കഴുതപ്പുലികൾ അവിടെ എത്തുകയും സിംഹത്തെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. ആകെ പെട്ടുപോയ പെൺസിംഹത്തെ രക്ഷിക്കാൻ പെട്ടെന്ന് ഒരു ആൺസിംഹം അങ്ങോട്ട് കടന്നു വരുന്നു. ആ ആൺസിംഹം പെൺസിംഹത്തെ കഴുതപ്പുലിക്കൂട്ടത്തിൽ നിന്നും രക്ഷിക്കുന്നതും വീഡിയോയിൽ കാണാം. 'Maasai Sightings' എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'ഒരു യുവ ആൺ സിംഹം തന്റെ സഹോദരിയെ കഴുതപ്പുലി വേട്ടയിൽ നിന്ന് രക്ഷിക്കുന്നു' എന്ന് വീഡിയോയ്ക്ക് കാപ്ഷനും നൽകിയിട്ടുണ്ട്.
കാട്ടിലെ കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്ന അനേകം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമൻറുകളുമായി എത്തുകയും ചെയ്തു.
വായിക്കാം: ചോരകുടിക്കുന്ന കൊതുകിനെ കൊല്ലുന്നത് പോലും പാപമായി കരുതുന്ന രാജ്യത്തെ കുറിച്ച് അറിയാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: