'അതിരാവിലെ ഒരു ജിജി സംസാരം. ഇത് കാണാന്‍ നിങ്ങള്‍ കിടക്കിയില്‍ നിന്ന് എഴുന്നേല്‍ക്കുമോ?' വീഡിയോ പങ്കുവച്ച് കൊണ്ട് സിമോണ്‍ ചോദിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ 'യെസ്' എന്ന് ഉത്തരം നല്‍കി.
കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരില്‍ പ്രധാനിയാണ് സിംഹം. ഇരയ്ക്ക് വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും അവ തയ്യാറാകുന്നു. ഇത്തരത്തില്‍ കാടിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സിംഹങ്ങളുടെ പങ്ക് ഏറെ വലുതാണ്. ഇത്തരം പല പ്രത്യേകതകള്‍ കൊണ്ടാണ് കാട്ടിലെ രാജാവ് എന്ന പദവി മനുഷ്യന് സിംഹത്തിന് നല്‍കിയതും. അതേസമയം അവയെ അടുത്തറിയുക മനുഷ്യന് അത്ര എളുപ്പമുള്ള കാര്യമല്ല. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് അപൂര്‍വ്വമായാണ് കാട്ടിന്‍റെ ഉള്ളകങ്ങളില്‍ സ്വതന്ത്രമായി ജീവിക്കുന്ന സിംഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെടുന്നതും. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ അത്തരത്തിലൊരു വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഏറെ പേരുടെ ശ്രദ്ധനേടി.
ലോസ് ഏഞ്ചല്‍സ് സ്വദേശിയായ സിമോണ്‍ നീഥാമിന് സിംഹങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി 32 മണിക്കൂര്‍ വിമാനത്തിലും നാല് മണിക്കൂര്‍ ജീപ്പിലും സഞ്ചരിക്കേണ്ടിവന്നു. സൌത്ത് ആഫ്രിക്കയിലെ ഗ്ലെൻ ഗാരിഫ് കൺസർവേഷനില്‍ നിന്നും പകര്‍ത്തിയ സിംഹത്തിന്‍റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിംഹത്തിന്‍റെ മുഖത്തിന്‍റെ ക്ലോസ്പ്പ് കാണിക്കുന്നു. വളരെ ശാന്തനായി എന്നാല്‍ ഏറെ ജാഗ്രതയോടെ ഇരുപുറവും സൂക്ഷ്മമായി വീക്ഷിച്ച് ഇരിക്കുന്ന സിംഹം ഇടയ്ക്ക് വളരെ പതുക്കെ അലറുന്നത് പോലും കാഴ്ചക്കാരന്‍റെ സിരകളെ ചൂട് പിടിപ്പിക്കും. ഗ്ലെൻ ഗാരിഫ് കൺസർവേഷനില്‍ ശാലോം എന്ന പേരില്‍ അറിയപ്പെടുന്ന സിംഹമായിരുന്നു അത്.
undefined
ഒരു ഭൂഖണ്ഡവുമായും ബന്ധമില്ലാതിരുന്ന ദ്വീപ്, ഇന്ന് സസ്തനികളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രം
മറ്റൊരു വീഡിയോയില്‍ ഉദയ സൂര്യന്‍റെ അസാമാന്യമായ പ്രഭയില്‍ ശാന്തനായി ഇരിക്കുന്ന സിംഹത്തിന്‍റെ സമീപത്തേക്ക് എത്തി ഒരു ചുംബനം കൈമാറുന്ന സിംഹിണിയുടെ വീഡിയോയായിരുന്നു. 'അതിരാവിലെ ജിജി സംസാരം. ഇത് കാണാന്‍ നിങ്ങള്‍ കിടക്കിയില്‍ നിന്ന് എഴുന്നേല്‍ക്കുമോ?' വീഡിയോ പങ്കുവച്ച് കൊണ്ട് സിമോണ്‍ ചോദിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ 'യെസ്' എന്ന് ഉത്തരം നല്‍കി. ഒരാള്‍ എഴുതിയത്. കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ അവിടെയായിരുന്നപ്പോള്‍, ഉറങ്ങാന്‍ പോലും പോയില്ലെന്നായിരുന്നു. വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ഗ്ലെൻ ഗാരിഫ് കൺസർവേഷനിലെ ശാലോം എന്ന സിംഹം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കും ഏറെ സുപരിചതനാണ്.
അപ്രത്യക്ഷമായെന്ന് കരുതി; 100 വർഷത്തിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട് സെയ് തിമിംഗലം