അയ്യോ ചാടല്ലേ; കോ‌ടതി കെട്ടിടത്തിന് മുകളിൽ കയറി അഭിഭാഷകന്റെ ആത്മഹത്യാഭീഷണി

By Web Team  |  First Published Feb 4, 2024, 1:36 PM IST

വീഡിയോയിൽ ഇയാൾ കെട്ടിടത്തിന്റെ മുകളിൽ ഇരിക്കുന്നത് കാണാം. അതിന് ചുറ്റുമായി നിരവധി ആളുകൾ കൂടിനിൽക്കുന്നുമുണ്ട്. അവരെല്ലാം ഇയാളെ അനുനയിപ്പിക്കാനും താഴേക്കിറക്കാനും ശ്രമിക്കുന്നുണ്ട്.


ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറ്റ്നയിലെ കോടതി വളപ്പിൽ നടന്നത്. ഒരു അഭിഭാഷകൻ കെട്ടിടത്തിന് മുകളിൽ കയറി ചാടിച്ചാവുമെന്ന് ഭീഷണിപ്പെടുത്തി. പാറ്റ്നയിലെ ഹൈക്കോടതി വളപ്പിലാണ് ഈ നാടകീയരം​ഗങ്ങളെല്ലാം അരങ്ങേറിയത്. 

നിരവധി ആളുകൾ ഇവിടെ തടിച്ചുകൂടിയിരുന്നു. അവർക്ക് മുന്നിൽ വച്ചാണ് അഭിഭാഷകൻ താൻ കെട്ടിടത്തിന്റെ മുകളിൽ താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. 

Latest Videos

undefined

ഇവിടെ കൂടിനിന്ന ആളുകൾ ഇയാളോട് താഴേക്കിറങ്ങാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ചിലരൊക്കെ താഴേക്കിറങ്ങി വരാൻ കയർ തരാമെന്നും മറ്റും പറയുന്നുണ്ട്. എന്നാൽ, ഇയാൾ ഒരുതരത്തിലും താഴേക്കിറങ്ങാൻ തയ്യാറാവുന്നില്ല. മറിച്ച് മരിക്കും എന്ന് ഭീഷണിപ്പെടുത്തി അവിടെ തന്നെ ഇരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. 

വീഡിയോയിൽ ഇയാൾ കെട്ടിടത്തിന്റെ മുകളിൽ ഇരിക്കുന്നത് കാണാം. അതിന് ചുറ്റുമായി നിരവധി ആളുകൾ കൂടിനിൽക്കുന്നുമുണ്ട്. അവരെല്ലാം ഇയാളെ അനുനയിപ്പിക്കാനും താഴേക്കിറക്കാനും ശ്രമിക്കുന്നുണ്ട്. അതേസമയം പൊലീസിനെ സംഭവം അറിയിച്ചിരുന്നു എന്നും എന്നാൽ പൊലീസ് അങ്ങോട്ട് വരാൻ കൂട്ടാക്കിയില്ല എന്നും റിപ്പോർട്ടുകളുണ്ട്. 

पटना हाईकोर्ट की बिल्डिंग से एक वकील ने छलांग लगा दी, एक केस से परेशान होकर उन्होंने छलांग लगाई है pic.twitter.com/ofiNFOWrDh

— FirstBiharJharkhand (@firstbiharnews)

 

ഇനി എന്തിനാണ് അഭിഭാഷകൻ ആത്മഹത്യാഭീഷണി മുഴക്കിയത് എന്നല്ലേ? കോടതി തനിക്ക് അനുകൂലമായി വിധി പറയാത്തതിനെ തുടർന്നാണത്രെ ഇയാൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

മുകേഷ് കുമാർ എന്നാണ് ഈ അഭിഭാഷകന്റെ പേര്. ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കേസ് 498 എ വകുപ്പുമായി ബന്ധപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. ഈ കേസ് പിൻവലിക്കാൻ മുകേഷ് കുമാർ ഒരു അപേക്ഷ നൽകിയിരുന്നു. അത് കോടതി തള്ളി. ഇത് കേട്ട് ഞെട്ടിയതിന് പിന്നാലെയാണ് ഇയാൾ ആത്മഹത്യാഭീഷണി മുഴക്കിയത് എന്നാണ് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!