ഹൃദയങ്ങള്‍ കീഴടക്കിയ ഒരു കുഞ്ഞ് സല്യൂട്ട്, വീഡിയോ വൈറല്‍

By Web Team  |  First Published Mar 23, 2023, 10:57 AM IST

പോലീസ് ഉദ്യോഗസ്ഥന്‍ കുഞ്ഞിന് സല്യൂട്ട് മടക്കി നല്‍കി. അദ്ദേഹം എന്തെങ്കിലും ചോദിക്കും മുന്നേ കുട്ടി സന്തോഷത്തോടെ ചിരിച്ച് കൊണ്ട് അവിടെ നിന്നും ഓടുന്നതും വീഡിയോയില്‍ കാണാം. 



ടുത്ത കാലത്തായി കേരളാ പോലീസിനെതിരെയുള്ള വാര്‍ത്തകളായിരുന്നു പത്രങ്ങള്‍ നിറയെ. കൈക്കൂലി കേസും കേസ് ഒതുക്കി തീര്‍ക്കുന്നതും കുറ്റാവളികളായ പോലീസുകാരെ കുറിച്ചുമൊക്കെ നിരവധി വാര്‍ത്തകള്‍ വന്നു. ഇത്തരം വാര്‍ത്തകള്‍ പോലീസിന്‍റെ ആത്മവീര്യം കെടുത്തുന്നുവെന്നും പൊതുമധ്യത്തില്‍ പോലീസിന്‍റെ വില ഇടിക്കുകയാണെന്നുമുള്ള നിരീക്ഷണത്തിന് പിന്നാലെ ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കുന്നതിനായി പോലീസിന്‍റെ ജനസേവന വാര്‍ത്തകള്‍ കേരളാ പോലീസിന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പ്രസിദ്ധപ്പെടുത്താറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം കേരളാ പോലീസിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ട ഒരു വീഡിയോ ആളുകളുടെ മനം കവര്‍ന്നു. '

 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Kerala Police (@kerala_police)

 

'ഇത് താന്‍ഡാ പവര്‍ ഡാന്‍സ്': നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

'കുഞ്ഞുമോളുടെ സ്നേഹാഭിവാദ്യം....' എന്ന കുറിപ്പോടെയാണ് കേരളാ പോലീസ് വീഡിയോ പങ്കുവച്ചത്. തൊട്ട് പിന്നാലെ stephyvipin_94 എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും "എന്റെ കുഞ്ഞാണ് ❤‍🔥❤‍🔥നേഹക്കുട്ടി😘😘 അവൾ സല്യൂട്ട് ചെയ്തിരിക്കുന്നത് പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിജു സാറിനെ ആണ് 😊😊😊" എന്ന കുറിപ്പ് എഴുതി. 

വീഡിയോയില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള ഫ്രോക്ക് ധരിച്ച ഒരു കൊച്ച് പെണ്‍കുട്ടി പോലീസ് ജീപ്പിനെ വലം വച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് മുന്നിലെത്തുന്നു. തുടര്‍ന്ന് അദ്ദേഹത്തെ നോക്കി ഒരു സല്യൂട്ട് നല്‍കി. പോലീസ് ഉദ്യോഗസ്ഥന്‍ കുഞ്ഞിന് സല്യൂട്ട് മടക്കി നല്‍കി. അദ്ദേഹം എന്തെങ്കിലും ചോദിക്കും മുന്നേ കുട്ടി സന്തോഷത്തോടെ ചിരിച്ച് കൊണ്ട് അവിടെ നിന്നും ഓടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വളരെ വേഗം വൈറലായി. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുമായെത്തി. ഒരാളെഴുതിയത് 'കേരള പോലീസ് അല്ലേലും nice ആണ്' എന്നായിരുന്നു. 'നമ്മുടെ സ്വത്തിനോ ജീവനോ ഒരു പ്രശ്നം വന്നാൽ എന്നെ രക്ഷിക്കണം എന്ന് കേറിച്ചെല്ലാൻ ഉള്ള ഒരേ ഒരു സ്ഥലം Police station ആണ്. പക്ഷെ അവരെ എല്ലാർക്കും പുച്ചം . അ കുഞ്ഞിന് ഒപ്പം എന്റെയും ഒരു salute. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോലീസിന്റെ സഹായം ലഭിച്ചവർ ഇത് അംഗീകരിച്ചാൽ മതി.'എന്നായിരുന്നു വേറൊരു കുറിപ്പ്. 

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !
 

click me!