നോട്ടുമഴ! ഇൻഫ്ലുവൻസർ ഹെലികോപ്‍റ്ററിൽ നിന്നും താഴേക്ക് വിതറിയത് എട്ടുകോടി രൂപ, പെറുക്കിയെടുക്കാൻ ആൾക്കൂട്ടം

By Web Team  |  First Published Oct 26, 2023, 3:32 PM IST

വീഡിയോയിൽ ഹെലികോപ്റ്ററിൽ നിന്നും പണം താഴേക്ക് വിതറുന്നതും ആളുകൾ‌ സഞ്ചിയും ബാ​ഗും ഒക്കെയായി വന്ന് അതിൽ നിന്നും പരമാവധി നോട്ടുകൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നതും കാണാം.


ഒരു മില്ല്യൺ ഡോളർ അതായത് ഏകദേശം എട്ട് കോടി രൂപ ഹെലികോപ്റ്ററിൽ നിന്നും താഴേക്ക് വിതറി ഒരു ഇൻഫ്ലുവൻസർ. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഇൻഫ്ലുവൻസറും ടിവി ഹോസ്റ്റുമായ കമിൽ ബർട്ടോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിന് സമീപത്ത് ഹെലികോപ്റ്ററിൽ നിന്നും പണം വിതറിയത്. 

കസ്മ എന്ന പേരിലും അറിയപ്പെടുന്ന ബാർട്ടോസെക്ക്, ഒരു മത്സരം സംഘടിപ്പിക്കാനും അതിലെ വിജയിക്ക് മാത്രം ഒരു വലിയ തുക സമ്മാനിക്കാനുമായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനായി പങ്കെടുക്കുന്നവർ ചെയ്യേണ്ടത് പണം എവിടെയാണ് എന്ന് കണ്ടെത്തുന്നതിനായി കസ്മയുടെ 'വൺമാൻഷോ: ദി മൂവി'യിൽ ഉൾച്ചേർത്ത ഒരു കോഡ് കണ്ടുപിടിക്കണം. എന്നാൽ, ആർക്കും അതിന് സാധിച്ചില്ല. 

Latest Videos

undefined

ശേഷമാണ് കസ്മ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി ആ പണം വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്. ശേഷം അയാൾ അവർക്കെല്ലാവർക്കും ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഒരു മെയിലയച്ചു. അതിൽ എവിടെയാണ് ഹെലികോപ്റ്ററിൽ നിന്നും പണം ഇടുക എന്ന വിവരവും ഉണ്ടായിരുന്നു. മാത്രമല്ല, പറഞ്ഞ സമയത്ത് അതേ സ്ഥലത്ത് ഹെലികോപ്റ്ററിൽ കസ്മ എത്തിച്ചേരുകയും ചെയ്തു. 

കസ്മ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ''ലോകത്തിലെ ആദ്യത്തെ യഥാർത്ഥ പണമഴ! ചെക്ക് റിപ്പബ്ലിക്കിൽ ഒരു ഹെലികോപ്റ്ററിൽ നിന്ന് $1.000.000 വിതറി, ആരും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല'' എന്ന് വീഡിയോയ്‍ക്ക് കാപ്ഷനും നൽകി. വീഡിയോയിൽ ഹെലികോപ്റ്ററിൽ നിന്നും പണം താഴേക്ക് വിതറുന്നതും ആളുകൾ‌ സഞ്ചിയും ബാ​ഗും ഒക്കെയായി വന്ന് അതിൽ നിന്നും പരമാവധി നോട്ടുകൾ പെറുക്കിയെടുക്കാൻ ശ്രമിക്കുന്നതും കാണാം. നാലായിരം ആളുകൾ ചേർന്നാണ് ഈ പണം സ്വന്തമാക്കിയത് എന്ന് കസ്മ പറയുന്നു. നോട്ടുകളിൽ ചാരിറ്റിക്ക് പണം സംഭാവന ചെയ്യാൻ സഹായിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‍ഫോമിലേക്കുള്ള ക്യുആർ കോഡുകളും നൽകിയിട്ടുണ്ട്. 

വായിക്കാം: 69 ദിവസം  ലീവ് എടുത്തു, യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി, ഒടുവിൽ 14 ലക്ഷം നഷ്ടപരിഹാരം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

click me!