കറുത്ത ഉറുമ്പുകളെ വച്ച് ഒരു കോക്ടെയ്ല്‍; ഭാരതത്തിന്‍റെ ഭക്ഷണ സംസ്കാരം നശിക്കുന്നെന്ന് സോഷ്യല്‍ മീഡിയ !

By Web TeamFirst Published Dec 30, 2023, 5:19 PM IST
Highlights

വീഡിയോയിൽ, വ്ലോഗർ കോക്ടെയ്ല്‍ കുടിക്കുകയും രുചികരം എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. വ്ലോഗറിന് മുന്നിലെ കോക്ടെയ്ല്‍ നിറച്ച ഗ്ലാസിന്‍റെ ഒരു വശത്ത് കുറച്ച് കറുത്ത ഉറുമ്പുകളെ ഒട്ടിച്ച് വച്ചിരിക്കുന്നത് പോലെ കാണാം. 


ചെറു ജീവികളെയും വലിയ ജീവികളെയും വാറ്റിയും പൊരിച്ചു കറിവച്ചും കഴിക്കുന്ന പാരമ്പര്യം കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നൂറ്റാണ്ടുകളായുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഭക്ഷണം വച്ച് കഴിക്കുന്ന മൃഗങ്ങളുടെ എണ്ണം തുലോം കുറവാണ്. കോഴിയും ബീഫും ആടും താറാവും കാടയും കഴിഞ്ഞാല്‍ മറ്റ് പക്ഷി മൃഗാദികളെ സാധാരണയായി ഇന്ത്യയില്‍ ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് പങ്കുവച്ച് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ആളുകളുടെ ശ്രദ്ധയിലേക്ക് വന്ന ഒരു പുതിയ ഡ്രിഗ്സില്‍ ഉപയോഗിച്ചിരിക്കുന്ന ജീവികള്‍ 'കറുത്ത ഉറുമ്പു'കള്‍. 

mr.bartrender എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് മിസ്റ്റര്‍ ബാർ ട്രെൻഡർ ഇങ്ങനെ കുറിപ്പെഴുതി,' @seefah_hillroad ലെ ഉറുമ്പുകളാല്‍ അലങ്കരിച്ച കോക്ടെയ്ല്‍. നിങ്ങള്‍ ഈ കോക്ടെയ്‍ല്‍ പരീക്ഷിക്കുമോ? കോക്ടെയ്ൽ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുമായി ഇത് പങ്കിടുക. കാരണം അവര്‍ ഈ കോക്ടെയ്ൽ പരീക്ഷിക്കാൻ ആകാംക്ഷയുള്ളവരായിരിക്കും. വീഡിയോയില്‍ മുംബൈയിലെ ബാന്ദ്രയിലെ ഹിൽ റോഡിലുള്ള സീഫാ റെസ്റ്റോറന്‍റിനെ കുറിച്ചും അവിടുത്തെ പ്രത്യേക കോക്ടെയ്ലിനെ കുറിച്ചുമാണ് പറയുന്നത്. വീഡിയോയിൽ, വ്ലോഗർ കോക്ടെയ്ല്‍ കുടിക്കുകയും രുചികരം എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു. വ്ലോഗറിന് മുന്നിലെ കോക്ടെയ്ല്‍ നിറച്ച ഗ്ലാസിന്‍റെ ഒരു വശത്ത് കുറച്ച് കറുത്ത ഉറുമ്പുകളെ ഒട്ടിച്ച് വച്ചിരിക്കുന്നത് പോലെ കാണാം. പിന്നാലെ ബാറിലെ മെനു കാണിച്ചു തരുന്നു. മെനുവില്‍ കോക്ടെയ്ലിന്‍റെ പേര് കാണാം. 'ദി ആന്‍റ്സ്'. മെസ്കൽ, ടെക്കീല ബ്ലാങ്കോ, മുന്തിരിപ്പഴം, വെറ്റിവർ, സലൈൻ, ഒപ്പം കറുത്ത ഉറുമ്പുകളെയും  ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. 

Latest Videos

നാട്ടുകാരുടെ കൈകളില്‍ പുലിക്കുട്ടികള്‍, 'ഒയ്യോ.... അവയ്ക്കെന്ത് ഭംഗി'യെന്ന് സോഷ്യല്‍ മീഡിയ !

മഹീന്ദ്രയുടെ ഓഹരികൾ വാങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവ്; കിടിലന്‍ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം എഴുതാനെത്തിയത്. 'പുഴുക്കളെയും പ്രാണികളെയും ഈച്ചകളെയും ഭക്ഷിക്കുന്ന ഈ സംസ്കാരം ഇന്ത്യയെ സ്വാധീനിക്കുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ജീവിതരീതി സ്വീകരിക്കുന്നത് ഒരു നല്ല കാര്യമാണ്, കാരണം ഇത് മെച്ചപ്പെട്ട ജീവിതശൈലി ഉയർത്തുകയും ദൈനംദിന ജീവിതത്തിന് എളുപ്പമാക്കുകയും ചെയ്യും. എന്നാൽ അത്തരം സാംസ്കാരിക ആഘാതം ഇന്ത്യൻ വേരുകളുടെ മുഴുവൻ മനോഹാരിതയും നഷ്ടപ്പെടുത്താൻ മാത്രമേ നമ്മെ പ്രേരിപ്പിക്കൂ.' ഒരു കാഴ്ചക്കാരി സ്വന്തം ഭക്ഷണ സംസ്കാരത്തിലേക്കുള്ള കടന്നുകയറ്റത്തെ കുറിച്ച് കാഴ്ചക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മറ്റൊരു കാഴ്ചക്കാരനെഴുതിയത്, 'പഞ്ചസാര ചേർത്ത് കഴിക്കരുതെന്ന് എന്‍റെ അമ്മ എന്നെ പഠിപ്പിച്ചു' എന്നായിരുന്നു അല്പം തമാശയായും കാര്യമായും എഴുതിയത്. പ്രോട്ടീന്‍ എന്ന് എഴുതിയവരും കുറവല്ല. മറ്റ് ചിലര്‍ മൃഗാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്രാ സംഘടനയായ പെറ്റയെ ടാഗ് ചെയ്തു. 

ഭര്‍ത്താവുമായി പുലര്‍ച്ചെ ഒരു മണിക്കും രഹസ്യ സംഭാഷണം; 'അലക്സ'യെ വലിച്ചെറിഞ്ഞ് യുവതി !
 

click me!