എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ഇങ്ങനെയൊരു ട്രെയിൻ, ഹോ ജപ്പാൻ വേറെ ലെവൽ, ആഡംബര ട്രെയിനിലെ കാഴ്ചകൾ 

By Web Team  |  First Published Sep 7, 2024, 7:38 PM IST

ആഡംബര സീറ്റുകൾ, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്വകാര്യ ക്യാബിനുകൾ, റെസ്റ്റോറന്റുകൾ, വിശാലമായ ബാത്റൂമുകൾ, കാഴ്ചകൾ കണ്ട് വിശ്രമിക്കാൻ കഴിയത്തക്ക വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ എന്ന് തുടങ്ങി സർവവിധ സൗകര്യങ്ങളും ഈ ട്രെയിനിന് ഉള്ളിലുണ്ട്.


സാങ്കേതികമായി ഏറ്റവും പുരോഗമിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. ഈ തികവ് ജപ്പാനിലെ ഗതാഗത സംവിധാനങ്ങളിലും ദൃശ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ജപ്പാന്റെ സാങ്കേതികവിദ്യയുടെ പൂർണത എടുത്തു കാണിക്കുന്നതാണ്. 

ടോക്കിയോയിൽ നിന്ന് ഓടുന്ന ഒരു ലിമിറ്റഡ് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ വീഡിയോ ആണ് ഇൻ്റർനെറ്റിനെ വിസ്മയിപ്പിച്ചിരിക്കുന്നത്. എക്സിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിലുള്ളത് സഫയർ ഒഡോറിക്കോ എന്ന ആഡംബര ട്രെയിൻ ആണ്. ഒരു ട്രെയിനിനുള്ളിൽ എങ്ങനെ ഇത്രമാത്രം സൗകര്യങ്ങൾ എന്ന് തോന്നത്തക്ക വിധത്തിലാണ് ഈ ട്രെയിനിലെ കാഴ്ചകൾ. 

Latest Videos

undefined

ആഡംബര സീറ്റുകൾ, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്വകാര്യ ക്യാബിനുകൾ, റെസ്റ്റോറന്റുകൾ, വിശാലമായ ബാത്റൂമുകൾ, കാഴ്ചകൾ കണ്ട് വിശ്രമിക്കാൻ കഴിയത്തക്ക വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ എന്ന് തുടങ്ങി സർവവിധ സൗകര്യങ്ങളും ഈ ട്രെയിനിന് ഉള്ളിലുണ്ട്. കൂടാതെ വിമാനങ്ങളിലും മറ്റും കാണുന്നതുപോലെ യാത്രക്കാർക്ക് ആവശ്യനേരങ്ങളിൽ സഹായകരായി നിരവധി ക്രൂ അംഗങ്ങളും ഉണ്ട്.

പോസ്റ്റിൽ പറയുന്നത് ടോക്കിയോയിൽ നിന്ന് ഇസു പെനിൻസുലയിലൂടെ ഓടുന്ന മനോഹരമായ ഒരു തീവണ്ടിയാണിതെന്നാണ്. തീരത്തിൻ്റെ അതിമനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്ന ഈ തീവണ്ടിയിലെ യാത്ര അവിസ്മരണീയമായ ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നും വീഡിയോയിൽ പറയുന്നു. 

Trains in Japan 🇯🇵

📹 legends_of_nature pic.twitter.com/Nx4d0r0Sep

— Eagle Nebula (@15_Stellar)

ടോക്കിയോയിൽ നിന്ന് ഇറ്റോയിലേക്കുള്ള പ്രീമിയം ക്യാബിന് ഒരാൾക്ക് 54 ഡോളർ (ഏകദേശം 5,000 രൂപ) ചിലവ് വരുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ലിമിറ്റഡ് എഡിഷൻ ഭക്ഷണവും പാനീയങ്ങളും കുക്കികളും അടങ്ങിയ ഒരു റെസ്റ്റോറൻ്റാണ് ഈ ട്രെയിനിലെ മറ്റൊരു വലിയ ആകർഷണീയത. നാലു മില്യണിൽ അധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞത്.

tags
click me!