ഇന്ന് പുലർച്ചെ 4 നും ഉച്ചയ്ക്ക് 1 നും ഇടയിൽ മുംബൈയിലെ നിരവധി പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറായി പെയ്യുന്ന അതിശക്തമായ മഹാരാഷ്ട്രയിലെ ഏതാണ്ടെല്ലാ നഗരങ്ങളിലും ശക്തമായ വെള്ളക്കെട്ടാണ് ഉയര്‍ത്തിയത്. മുംബൈ, പൂനെ, താനെ, പാൽഗർ തുടങ്ങി നഗരങ്ങളെല്ലാം വെള്ളത്തിലാണ്. നദികള്‍ കരകവിഞ്ഞ് പാലങ്ങളടക്കം വെള്ളത്തില്‍ മൂടിയ അവസ്ഥയിലാണെന്ന് ഇവിടെ നിന്നുള്ള വീഡിയോകള്‍ കാണിക്കുന്നു. അതിശക്തമായ മഴയെ തുടര്‍ന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മുംബൈയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. പൂനെയിലെ എല്ലാ സ്കൂളുകളും കോളേജുകളും ജൂലൈ 25 വരെ അടച്ചതായി അധികൃതര്‍ അറിയിച്ചു. മഴക്കെടുതിയിൽ പൂനെയില്‍ മാത്രം ഇതുവരെ നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഇന്ന് പുലർച്ചെ 4 നും ഉച്ചയ്ക്ക് 1 നും ഇടയിൽ മുംബൈയിലെ നിരവധി പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അന്ധേരിയിലെ മാൽപ ഡോംഗ്രി പ്രദേശത്ത് 157 മില്ലിമീറ്ററും പൊവായിലെ പാസ്പോളിയിൽ 155 മില്ലീമീറ്ററും ദിൻഡോഷിയിൽ 154 മില്ലീമീറ്ററുമാണ് ലഭിച്ച മഴയുടെ അളവ്. അതിശക്തമായ മഴയെ തുടര്‍ന്ന് പൂനെ നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപെട്ടത്. നിരവധി ജനവാസ കേന്ദ്രങ്ങളില്‍ മുട്ടോളം വെള്ളം കയറി. നിരവധി ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി, മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതവും വൈദ്യുതിയും മുടങ്ങി.
undefined
കുട്ടികള്‍ റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ ട്രക്ക്; ആ അത്ഭുത രക്ഷപ്പെടലിന്‍റെ വീഡിയോ വൈറൽ
People are facing a lot of problems due to water impact. pic.twitter.com/vze5joTEFG
— मासूम (@Masum__007)അനിശ്ചിതത്വം നീളുന്നു; കുത്തിയൊഴുകുന്ന നദിയും മഴയും വെല്ലുവിളി, അര്‍ജുനായുള്ള കാത്തിരിപ്പ് നീളും
She: How do you know that there was heavy rainfall in Pune
Me: pic.twitter.com/GGmH8STzVw
നിർത്താതെ പെയ്യുന്ന മഴയിൽ ഖഡക്‌വാസ്‌ല അണക്കെട്ട് നിറഞ്ഞതോടെ പൂനെ ഭരണകൂടം മുത്താ നദിയിലേക്ക് വെള്ളം തുറന്നുവിടുകയും നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഏകതാ നഗർ, സിൻഹഗഡ് റോഡ്, പുലച്ചി വാടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ കാര്യമായ വെള്ളക്കെട്ടുണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഹഗഡ് റോഡിലെ ഒരു പാർപ്പിട സമുച്ചയത്തിൽ, ജലനിരപ്പ് നെഞ്ച് ഉയരത്തിൽ ഉയർന്നതിനാൽ ഇവിടെ താമസിച്ചിരുന്നവരെ ബോട്ടിലെത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ ഒഴിപ്പിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ ജലനിരപ്പ് പൂനെയിലെ ഭിഡെ പാലം മൂടുന്നത് കാണിച്ചു. എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ 400 ഓളം പേരെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. അതിശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വഴിയുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കുകയോ വൈകി ഓടുകയോ ആണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
She: How do you know that there was heavy rainfall in Pune
Me: pic.twitter.com/GGmH8STzVw
ഓടുന്ന കാറിന്‍റെ ബോണറ്റില്‍ 'സ്പൈഡർമാൻ', ഓടിച്ച് പിടിച്ച് പോലീസ്; വീഡിയോ വൈറൽ
Scary visuals coming in from Katraj Lake overflows blocking the roads. Record breaking change the city's life. pic.twitter.com/Zs46BGlnjj
— Thevar Steffy (@ThevarSteffy)കത്രാജിലെ നാനാസാഹെബ് പേഷ്വാ തടാകം നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ കാണാം. നാല് മണിക്കൂറിനുള്ളിൽ 370 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയ ലോണാവാല വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്. ലോണാവാലയിലേക്കോ സമീപത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലോ യാത്ര ചെയ്യുന്നതിനെതിരെ അധികൃതർ ടൂറിസ്റ്റുകൾക്ക് മുന്നറിയിപ്പ് നൽകി. മഴയെത്തുടർന്ന് പൂനെ-കൊലാഡ് ഹൈവേ അടച്ചു. നീര നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന വീർ അണക്കെട്ട് 85 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. നദീതീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. വെള്ളിയാഴ്ച വരെ പൂനെയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും സമതലങ്ങളിൽ മിതമായ മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.