അരയിൽ കെട്ടി വലിക്കുന്നത് 189 ടൺ ഭാരം വരുന്ന വിമാനം..! ഞെട്ടിത്തരിച്ച് കാഴ്ച്ചക്കാർ 

By Web TeamFirst Published Sep 16, 2024, 3:52 PM IST
Highlights

കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും ഈ കായിക മത്സരത്തിൽ ഇതൊക്കെ ചെയ്യേണ്ടി വരും. റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന 27 സെക്കൻഡ് വരുന്ന വീഡിയോയിൽ കാണുന്നത് ഒരാൾ തന്റെ അരയിൽ കെട്ടിയിരിക്കുന്ന കയറിലുള്ള കൂറ്റൻ വിമാനം വലിച്ചുകൊണ്ട് നീങ്ങുന്നതാണ്

പലതരത്തിലുള്ള കായിക മത്സരങ്ങളും നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, സ്ട്രോങ്‍മാൻ എന്നൊരു കായികയിനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇതിൽ പങ്കെടുക്കുന്നവരുടെ ശക്തി വിവിധ പ്രകടനങ്ങളിലൂടെ അളക്കുകയാണ് ചെയ്യുന്നത്. അതിൽ വലിയ വലിയ ഭാരമെടുത്തുയർത്തുന്നത് മുതൽ പലതരം കടമ്പകളും കടക്കേണ്ടി വരും. അങ്ങനെ ഒരു വീഡ‍ിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോയിൽ ഒരാൾ 189 ടൺ (189000 kg) ഭാരം വരുന്ന ഒരു വിമാനം അരയ്ക്ക് കെട്ടി വലിക്കുന്നതാണ് കാണാനാവുന്നത്. അതേ വായിച്ചത് സത്യമാണ്. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും ഈ കായിക മത്സരത്തിൽ ഇതൊക്കെ ചെയ്യേണ്ടി വരും. റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന 27 സെക്കൻഡ് വരുന്ന വീഡിയോയിൽ കാണുന്നത് ഒരാൾ തന്റെ അരയിൽ കെട്ടിയിരിക്കുന്ന കയറിലുള്ള കൂറ്റൻ വിമാനം വലിച്ചുകൊണ്ട് നീങ്ങുന്നതാണ്. അയാളുടെ മുന്നിൽ കെട്ടിയിരിക്കുന്ന കയറിൽ പിടിച്ചാണ് അയാൾ മുന്നോട്ട് നീങ്ങുന്നത്. 

Strongman pulling a plane that weighs 189 tons
byu/CuriousWanderer567 innextfuckinglevel

Latest Videos

സപ്തംബർ 14 -ന് റെഡ്ഡിറ്റിൽ ഷെയർ ചെയ്ത വീഡിയോ അധികം വൈകാതെ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാൽ, ഈ വീഡിയോ എവിടെ നിന്നാണ്, എപ്പോഴാണ് പകർത്തിയത് എന്ന കാര്യം അറിയില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കാനഡയിൽ നിന്നാണ് ഇത് പകർത്തിയത് എന്നാണ് കരുതുന്നത്. എന്തായാലും, വീഡിയോ കണ്ടവർക്ക് ഇതൊരു ആശ്ചര്യം പകരുന്ന കാഴ്ചയായി മാറി എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാത്രമല്ല, പലരും ഇത്തരം ഒരു കായികമത്സരത്തെ കുറിച്ച് ആദ്യമായി കേൾക്കുകയും ചെയ്യുകയായിരുന്നു. 

വായിക്കാം: 2.7 ലക്ഷം വിലയുള്ള ബാ​ഗുമായി പ്രമുഖ ബ്രാൻഡ്, ഇതെന്താ ട്രെയിൻ ടോയ്‍ലെറ്റോ എന്ന് നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!