കയാക്കറിനെ പിന്തുടരുന്ന ഹമ്പ്ബാക്ക് തിമിംഗലത്തിന്‍റെ അതിശയിപ്പിക്കുന്ന ഗോപ്രോ വീഡിയോ !

By Web Team  |  First Published Jun 27, 2023, 8:39 AM IST

മനുഷ്യരുടെ ബോട്ടുകളെ പിന്തുടര്‍ന്ന് കരയ്ക്ക് സമീപത്തേക്ക് വരുന്ന ഒരു കൂട്ടന്‍ തിമിംഗലത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 



ന്യമൃഗങ്ങള്‍ എന്ന് മാറ്റിനിര്‍ത്തുമ്പോഴും അത്ര വന്യമല്ലാത്ത അനുഭവങ്ങളും മനുഷ്യന് മൃഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആനയും മനുഷ്യനും തമ്മിലുള്ള, സിംഹവും മനുഷ്യനും തമ്മിലുള്ള അങ്ങനെ വന്യമെന്ന് മനുഷ്യന്‍ തന്നെ വിധിച്ച് മാറ്റി നിര്‍ത്തപ്പെട്ട എല്ലാ ജീവികളും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം കാണിക്കുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. എന്നാല്‍ അത്തരം വീഡികളിലെ വന്യമൃഗങ്ങളെല്ലാം ചെറിയ പ്രായത്തില്‍ തന്നെ മനുഷ്യനുമായി സഹവര്‍ത്തിത്വം സാധ്യമായ ജീവികളാണ്. ഇതില്‍ നിന്നും വ്യത്യസ്തമാണ് കടലിലെ വന്യജീവികള്‍. അവയ്ക്ക് മനുഷ്യനുമായി അത്രയ്ക്കും അടുത്ത സഹവാസത്തിനുള്ള സാധ്യതയില്ലാത്തത് തന്നെ കാരണം. എന്നാല്‍, അമേരിക്കന്‍ - കരീബിയന്‍ തീരങ്ങളില്‍ നിന്നുള്ള വീഡിയോകളില്‍ കൂറ്റന്‍ തിമിംഗലങ്ങളും ഡോള്‍ഫിനുകളും മനുഷ്യ ബോട്ടുകള്‍ക്ക് സമീപം നീന്തുന്ന ഉള്‍ക്കടല്‍ കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യരുടെ ബോട്ടുകളെ പിന്തുടര്‍ന്ന് കരയ്ക്ക് സമീപത്തേക്ക് വരുന്ന ഒരു കൂട്ടന്‍ തിമിംഗലത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഓസ്‌ട്രേലിയയുടെ തീരമായ ബോണ്ടി ബീച്ചിനടുത്ത് ഒരു കയാക്കറിനെ പിന്തുടരുന്ന ഹമ്പ്ബാക്ക് തിമിംഗലത്തിന്‍റെ വീഡിയോയായിരുന്നു അത്.  dronesharkapp എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. "ഇത് ബോണ്ടിയിൽ സംഭവിച്ചതാണ്. ഹമ്പ്‌ബാക്ക്‌ തിമിംഗലം വളരെ കൗതുകത്തോടെയായിരുന്നു, താമരമയിൽ (tamarama) നിന്ന് അത് ഈ കയാക്കറിനെ പിന്തുടർന്നു." വീഡിയോ പങ്കുവച്ചു കൊണ്ട് എഴുതി. തീരത്തിന് വളരെ അടുത്തുകൂടിയാണ് കയാക്കര്‍ സംഞ്ചരിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തം. തിമിംഗലം പിന്തുടരുന്നുണ്ടെന്ന് മനസിലായ കയാക്കര്‍ തീരം ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ഹമ്പ്ബാക്കും ഒപ്പം നീന്തുന്നു. തീരത്തിട്ട വലിയ കരിങ്കല്ലുകള്‍ക്ക് സമീപത്ത് തിമിംഗലം എത്തുന്നത് വരെ വീഡിയോ ഇരുവരെയും പിന്തുടരുന്നു. കടല്‍ നല്ല വ്യക്തമായി കാണാവുന്നതിനാല്‍ ആകാശത്ത് നിന്നുള്ള ഗോപ്രോ വീഡിയോ കഴ്ചയെ അതിശയിപ്പിക്കുന്നു. 

Latest Videos

undefined

 

മുളകും ചോക്ക്ലേറ്റും കഴിക്കൂ, 'ജെറ്റ് ലാഗ്' ഒഴിവാക്കൂവെന്ന് ഓസ്ട്രേലിയന്‍ ഗവേഷകര്‍!

വീഡിയോയുടെ തുടക്കത്തില്‍ തിമിംഗലം കയാക്കറിനെ പിന്തുടരുമ്പോള്‍ വീഡിയോയുടെ ഇടത് വശത്ത് കൂടി ഒരാള്‍ കടലിലേക്ക് നീന്തുന്നതും കാണാം. വീഡിയോ കാഴ്ക്കാരെ വളരെ പെട്ടെന്ന് തന്നെ ആകര്‍ഷിച്ചു. അന്‍റാർട്ടിക്കയിൽ നിന്ന് ഗ്രേറ്റ് ബാരിയർ റീഫിലേക്കുള്ള വാർഷിക കുടിയേറ്റ സമയത്ത് 50,000 തിമിംഗലങ്ങൾ ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് കൂടി കടന്നുപോകുന്നുവെന്ന് കണക്കാക്കുന്നു. തിമിംഗല വേട്ട ഒരു വ്യവസായമായി മാറിയപ്പോള്‍ ഈ സംഖ്യ 1,500 ലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നാല്‍, അടുത്ത കാലത്ത് ഇവയുടെ വംശവര്‍ദ്ധന ഉണ്ടായെന്നും നിലവില്‍  40,000 ഹമ്പ്ബാക്ക് തിമിംഗലങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപ്പെട്ടുന്നു. വംശവര്‍ദ്ധനയെ തുടര്‍ന്ന് ഇവയെ ഓസ്‌ട്രേലിയയുടെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ നിന്ന് കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. 

'പഠിപ്പിസ്റ്റാകണം'; 27 തവണ പരീക്ഷ തോറ്റെങ്കിലും പിന്മാറില്ലെന്ന് ഉറച്ച് 52 രണ്ട് കാരനായ ചൈനീസ് കോടീശ്വരന്‍ !
 

click me!