ഇത് ആദ്യമായിട്ടല്ല ഇത്തരം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതും അധികൃതർ നടപടി സ്വീകരിക്കുന്നതും. നേരത്തെ തന്നെ ബൈക്കിലിരുന്ന് കെട്ടിപ്പിടിച്ചും മറ്റും യാത്ര ചെയ്യുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
റോഡ് നമുക്ക് സാഹസികത പ്രദർശിപ്പിക്കാനുള്ള ഇടമല്ല. അനേകം പേരാണ് ഓരോ ദിവസവും ഓരോ റോഡിലൂടെയും വാഹനങ്ങളിലും അല്ലാതെയും കടന്നു പോകുന്നത്. എങ്കിലും റോഡിൽ സാഹസികത പ്രദർശിപ്പിക്കുന്നവർ ഏറെയാണ്. അതിന്റെ പേരിൽ പലപ്പോഴും അധികൃതർക്ക് നടപടികളും സ്വീകരിക്കേണ്ടി വരാറുണ്ട്.
സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഓടുന്ന ബൈക്കിൽ രണ്ട് യുവതികൾ കെട്ടിപ്പിടിച്ചിരിക്കുന്നതും ബൈക്ക് ഓടിക്കൊണ്ടിരിക്കെ തന്നെ പരസ്പരം ഉമ്മ വയ്ക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുന്നത്. ‘Ghantaa’ ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ് എന്നാണ് കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകളുടെ ശ്രദ്ധ കവരുകയും വൈറലാവുകയും ചെയ്തു.
വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് രണ്ട് യുവതികൾ ഓടുന്ന ബൈക്കിൽ ഹെൽമറ്റ് പോലും വയ്ക്കാതെ മുഖാമുഖം ഇരിക്കുന്നതാണ്. പിന്നീട് അവർ കൈകൾ ചേർത്ത് പിടിക്കുന്നതും കെട്ടിപ്പിടിക്കുന്നതും പരസ്പരം ഉമ്മ വയ്ക്കുന്നതും ഒക്കെ കാണാം. നിരവധിപ്പേരാണ് വീഡിയോയിൽ കാണുന്ന പെൺകുട്ടികൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടത്.
ഇത് ആദ്യമായിട്ടല്ല ഇത്തരം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നതും അധികൃതർ നടപടി സ്വീകരിക്കുന്നതും. നേരത്തെ തന്നെ ബൈക്കിലിരുന്ന് കെട്ടിപ്പിടിച്ചും മറ്റും യാത്ര ചെയ്യുന്ന നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഡൽഹിയിലെ മംഗൾപുരിയിൽ ഇതുപോലെ യാത്ര ചെയ്ത സ്ത്രീക്കും പുരുഷനും നേരെ പൊലീസ് നടപടിയെടുക്കുകയും 11,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.
Taking cognisance of a viral video wherein the two-wheeler was being driven dangerously, has booked the offender under appropriate sections. A total fine of Rs. 11,000 has been imposed.
Please don't copy movies. Drive safe. Be safe. pic.twitter.com/P6auuS4YAS
ഗാസിയാബാദിലെ ഇന്ദിരാപുരം ഏരിയയിൽ വച്ച് ഇതുപോലെ രണ്ടുപേർ ബൈക്കിൽ പോകുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു. ഇവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയും 21000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.