ഒറ്റനോട്ടത്തിൽ ഭീതിപ്പെടുത്തുന്നതാണ് ഇവയുടെ രൂപം. വീഡിയോയിൽ കാണുന്ന ഫ്രിൽഡ് സ്രാവ് കടലിൽ നീന്തുന്നുണ്ടെങ്കിലും അവയുടെ വായ ചലനമില്ലാതെ തുറന്നിരിക്കുന്നത് കാണുമ്പോൾ ഇവയ്ക്ക് ജീവനുണ്ടോ എന്ന് സംശയിച്ചു പോകും.
പ്രകൃതിദുരന്തമോ അനിയന്ത്രിതമായ വേട്ടയാടലോ ഒക്കെ മൂലം കാലക്രമേണ വംശനാശം സംഭവിച്ച നിരവധി ജീവജാലങ്ങൾ നമ്മുടെ ഭൂമിയിൽ ഉണ്ട്. ഇവയിൽ പലതിന്റെയും ഫോസിലുകൾ ശാസ്ത്രജ്ഞർ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്യാറുണ്ട്.
എന്നാൽ, ഇത്തരത്തിൽ ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള നിരവധി ജീവജാലങ്ങൾ ഇപ്പോഴും സമുദ്രത്തിന്റെ അടിയിൽ ഉണ്ട്. സമുദ്രത്തിന്റെ അടിയിൽ അധിവസിക്കുന്ന ഇത്തരം ജീവജാലങ്ങളിൽ ഒന്നാണ് ഫ്രിൽഡ് സ്രാവ്. ജീവിച്ചിരിക്കുന്ന ഫോസിലുകളാണ് ഫ്രിൽഡ് ഷാർക് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. കാരണം പരിണാമത്തിന്റെ കാലഘട്ടങ്ങൾ ഏറെ പിന്നിട്ടെങ്കിലും ഇവയ്ക്ക് അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരിക്കില്ല. 80 ദശലക്ഷം വർഷമാണ് ഇവയുടെ ആയുസ്സ് എന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരത്തിൽ ഒരു ഫ്രിൽഡ് ഷാർക്കിന്റെ ഒരു വീഡിയോ അടുത്തിടെ ട്വിറ്ററിൽ വൈറലായി.
undefined
Oddly Terrifying എന്ന ട്വിറ്റർ ഹാൻഡിൽ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. സമുദ്രത്തിൽ നീന്തുന്ന ഫ്രിൽഡ് സ്രാവ് എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ സ്രാവുകൾക്ക് 80 ദശലക്ഷം വർഷത്തിലേറെ പഴക്കമുണ്ട്. ദിനോസറുകൾക്കൊപ്പം ജീവിച്ചു പോന്നവയാണ് ഇവ.
Frilled shark swimming in the ocean. These sharks are over 80 million years old and swam alongside dinosaurs 🦖 pic.twitter.com/tlIjwDfgU8
— OddIy Terrifying (@OTerrifying)ഒറ്റനോട്ടത്തിൽ ഭീതിപ്പെടുത്തുന്നതാണ് ഇവയുടെ രൂപം. വീഡിയോയിൽ കാണുന്ന ഫ്രിൽഡ് സ്രാവ് കടലിൽ നീന്തുന്നുണ്ടെങ്കിലും അവയുടെ വായ ചലനമില്ലാതെ തുറന്നിരിക്കുന്നത് കാണുമ്പോൾ ഇവയ്ക്ക് ജീവനുണ്ടോ എന്ന് സംശയിച്ചു പോകും. എന്നാൽ ഇതിൻറെ വാല് നന്നായി ചലിക്കുന്നുണ്ട് താനും. അതുകൊണ്ടുതന്നെ ഇതിന്റെ ശരീരത്തിൽ ഇപ്പോഴും ജീവൻ അവശേഷിക്കുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ.
പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ വീഡിയോ വൈറലാകുകയും നവംബർ 25 നും 26 നും ഇടയിൽ 14 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഫ്രിൽഡ് സ്രാവുകളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളാണ് വീഡിയോ കണ്ട ഉപയോക്താക്കൾ ഈ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.