സണ്‍ ഗ്ലാസൊക്കെ വെച്ച് സൈനിക യൂനിഫോമുമായി വീണിടത്ത് എഴുന്നേറ്റു വരുന്ന സൈനിക ഉദ്യോഗസ്ഥന്‍ അപ്പോഴും കൈയിലുണ്ടായിരുന്ന ഷാമ്പെയിന്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയത്.
മൊത്തത്തില്‍ കളറായിരുന്നു സീന്‍. നല്ല വസ്ത്രങ്ങളണിഞ്ഞ് വന്ന വിശിഷ്ടാതിഥികള്‍. പട്ടാള ഉദ്യോഗസ്ഥര്‍. പുതിയ പാലം വരുന്നതിന്റെ ആഘോഷത്തില്‍ നാട്ടുകാര്‍. സന്തോഷകരമായ അന്തരീക്ഷത്തില്‍ ബഹുമാനപ്പെട്ട മന്ത്രി പാലം ഉദ്ഘാടനം ചെയ്യുകയാണെന്ന അനൗണ്‍സ്‌മെന്റ് വന്നു.
മുഖ്യാതിഥികളും ഉദ്യോഗസ്ഥരും പാലത്തിലേക്ക് കയറിവന്നു. പാലത്തിനു കുറുകെ ചുവപ്പു നാട കെട്ടിയിരുന്നുു. അതു മുറിച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നത്. അതിനായി വിശിഷ്ടാതിഥി കത്രികയുമായി എത്തിയതും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നു!
undefined
പാലം നടുഭാഗത്ത് മുറിഞ്ഞു വീണു!
മുഖ്യാതിഥികളും ഉദ്യോഗസ്ഥരും അടക്കം പാലത്തിനു മുകളിലുണ്ടായിരുന്നവരെല്ലാം താഴേക്കു വീണു. ചിലര്‍ കരയിലേക്ക് ചാടി. നാട്ടുകാര്‍ ഇറങ്ങിവന്ന് അതിഥികളെ രക്ഷപ്പെടുത്തി. സീന്‍ ഒറ്റയടിക്ക് ഡാര്‍ക്ക് ആയെന്ന് അര്‍ത്ഥം!
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ നടപ്പാലം തകര്‍ന്നുവീണത്. ഇവിടത്തെ ഇവിടെകിന്‍ഷാസ് മോണ്ട് ഗാഫുല ജില്ലയില്‍ നേരത്തെ ഉണ്ടായിരുന്ന താല്‍ക്കാലിക പാലം തകര്‍ന്നു വീണപ്പോഴാണ് പുതിയ പാലം പണി തീര്‍ത്തത്. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു ഈ നടപ്പാലം. അതിനാല്‍, ഏറെ പേര്‍ പുതിയ പാലത്തിന്റെ ഉ'്ഘാടന ചടങ്ങിന് എത്തിയിരുന്നു.
പാലം പൊട്ടിവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പെട്ടെന്നു തന്നെ വൈറലായി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം ഈ വീഡിയോയുമായി വാര്‍ത്ത പ്രസിദ്ധീകരിച്ചു. ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ ഈ പാലം പൊട്ടിവീഴുന്ന ദൃശ്യങ്ങള്‍ ഹിറ്റായി മാറിക്കഴിഞ്ഞു.
ഇതാണ് വീഡിയോ:
A footbridge in the Democratic Republic of Congo's capital Kinshasa collapsed during its ribbon-cutting ceremony https://t.co/sprCjJnoD0 pic.twitter.com/OVcom0Kwct
— Reuters (@Reuters)പാലം പൊട്ടിവീണതിനെ തുടര്‍ന്ന് അവസാനമായി താഴെ നിന്നും എണീറ്റു വരുന്ന സൈനികോദ്യോഗസ്ഥനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയുണ്ടായത്. സണ്‍ ഗ്ലാസൊക്കെ വെച്ച് സൈനിക യൂനിഫോമുമായി വീണിടത്ത് എഴുന്നേറ്റു വരുന്ന സൈനിക ഉദ്യോഗസ്ഥന്‍ അപ്പോഴും കൈയിലുണ്ടായിരുന്ന ഷാമ്പെയിന്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റിയത്.