വെള്ളം, ഫ്രൂട്ടി, നാപ്കിനുകൾ, കുട തുടങ്ങി ഒരാൾക്ക് യാത്രയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും ഓട്ടോയിൽ ഉണ്ട് എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
ഓട്ടോറിക്ഷ, ടാക്സി കാർ എന്നിവയുമൊക്കെയായിട്ടുള്ള നമ്മുടെ ബന്ധം കുറച്ച് നേരത്തേക്ക് മാത്രമുള്ളതായിരിക്കും. നമ്മെ ലക്ഷ്യസ്ഥാനത്ത് കൊണ്ടെത്തിച്ചാൽ ആ ബന്ധം തീർന്നു. അതല്ലാതെ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാനോ ഒന്നും നമ്മൾ മെനക്കെടാറില്ല. എന്നാൽ, വളരെ വ്യത്യസ്തമായ ഒരു ഓട്ടോയുടെ ചിത്രമാണ് ഇപ്പോൾ
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വെറുമൊരു ഓട്ടോയല്ല ഇത്. ഈ ഓട്ടോയിൽ എന്തെല്ലാം ഉണ്ട് എന്നല്ല എന്താണ് ഇല്ലാത്തത് എന്ന് ചോദിക്കേണ്ടി വരും.
സൗജന്യമായി പാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ, ഷൂ പോളിഷ് ചെയ്യാനുള്ള സംവിധാനം, മരുന്നുകൾ ഒക്കെ ഈ ഓട്ടോയിൽ ഉണ്ട്. കൂടാതെ സൗജന്യ വൈഫൈയും ഉണ്ട്. ആരുടേതാണ് ഈ ഓട്ടോ എന്നല്ലേ? ദില്ലിയിൽ നിന്നുള്ള അബ്ദുൾ ഖദീറിന്റേതാണ് ഈ ഓട്ടോ. ഈ ഓട്ടോയിൽ പോകുന്നവരാരും അബ്ദുൾ ഖദീറിനെ പ്രശംസിക്കാതെ പോകാറില്ല. ഒപ്പം ആ യാത്ര അവരൊന്നും അത്ര പെട്ടെന്ന് മറക്കാറും ഇല്ല. അടുത്തിടെ, radha__pundir എന്ന യൂസർ ഇൻസ്റ്റാഗ്രാമിലും ഈ ഓട്ടോയുടെ വീഡിയോ പങ്കിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ നമ്പറും നൽകിയിട്ടുണ്ട്.
undefined
വെള്ളം, ഫ്രൂട്ടി, നാപ്കിനുകൾ, കുട തുടങ്ങി ഒരാൾക്ക് യാത്രയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും ഓട്ടോയിൽ ഉണ്ട് എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ, അബ്ദുൾ ഖദീർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞത് സാമ്പത്തികം എന്നതിനും അപ്പുറം യാത്രക്കാരുടെ മുഖത്ത് കാണുന്ന സന്തോഷമാണ് തനിക്ക് വലുത് എന്നാണ്. അതിനാൽ, ചിലവാക്കേണ്ടി വരുന്ന പൈസ തനിക്ക് പ്രശ്നമല്ല എന്നും അദ്ദേഹം പറയുന്നു. സാധനങ്ങൾ വാങ്ങിവയ്ക്കുന്നതിനായി ഏകദേശം 3000 രൂപ ഓരോ മാസവും തനിക്ക് ചെലവാകുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
ഏതായാലും, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത് നാല് ലക്ഷത്തിലധികം ആളുകളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം