ബീച്ചിൽ ഇങ്ങനെയൊരു സംഭവം കണ്ടാൽ അപ്പോൾ തന്നെ രക്ഷപ്പെടണം? വൈറലായി വീഡിയോ

By Web Team  |  First Published Nov 28, 2023, 4:40 PM IST

വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, ഇത് ഹെലികോപ്റ്ററിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് എന്നാണ്. ഈ ദൃശ്യങ്ങളിൽ ഒരുകൂട്ടം മീനുകൾ വെള്ളത്തിൽ നിന്നും പൊങ്ങിച്ചാടുന്നത് കാണാം.


വളരെ വിചിത്രമെന്ന് തോന്നുന്ന പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റും നടക്കാറുണ്ട്. അങ്ങനെയുള്ള പല ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുന്നിൽ എത്തിച്ചേരാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ബീച്ചിലെത്തിയ ജനങ്ങളെയാകെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഒരു സംഭവമാണ് വീഡിയോയിൽ കാണുന്നത്. കടലിൽ നിന്നും ഉയർന്നു പൊങ്ങുന്ന മീനുകളാണ് വീഡിയോയിൽ. 

leomike101എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് വീഡ‍ിയോ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ നിറയെ മീനുകൾ ചാടുന്നത് കാണാം. ആളുകൾ ഈ അസാധാരണമായ സംഭവം കണ്ടതോടെ എത്രയും വേ​ഗം കരയിലേക്ക് കയറുന്നതിന് വേണ്ടി ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആളുകൾ നന്നേ ഭയന്നിട്ടുണ്ട് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. വീഡിയോയുടെ കാപ്ഷനിൽ ഇത്തരം സംഭവങ്ങളുണ്ടാവുകയാണ് എങ്കിൽ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Latest Videos

undefined

വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, ഇത് ഹെലികോപ്റ്ററിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് എന്നാണ്. ഈ ദൃശ്യങ്ങളിൽ ഒരുകൂട്ടം മീനുകൾ വെള്ളത്തിൽ നിന്നും പൊങ്ങിച്ചാടുന്നത് കാണാം. ഇങ്ങനെ സംഭവിക്കുന്നത് അവ എന്തെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോഴാണ്. പ്രത്യേകിച്ചും സ്രാവിനെ പോലെയുള്ളവ വരുമ്പോൾ. സ്രാവുകൾ മത്തികളെ ഭക്ഷണമാക്കാറുണ്ട്. അതിനാൽ നിങ്ങൾ ബീച്ചിൽ പോകുമ്പോൾ ഇങ്ങനെ എന്തെങ്കിലും സംഭവം കാണുകയാണ് എങ്കിൽ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണം എന്നും കാപ്ഷനിൽ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Leo Mike (@leomike101)

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ നൂറുകണക്കിന് മീനുകളാണ് ഇങ്ങനെ ചാടുന്നതായി കാണുന്നത്. ഉറപ്പായും ഇത് ആളുകളെ അമ്പരപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. അതേസമയം ഒരു മലയാളി ഇതിന് രസകരമായ കമന്റ് നൽകിയിട്ടുണ്ട്. മലയാളത്തിൽ ഇതിനെ ചാകര എന്നു വിളിക്കും എന്നായിരുന്നു കമന്റ്. 

വായിക്കാം: ലണ്ടന്റെ രണ്ടിരട്ടി വലിപ്പം, ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നു, മുന്നറിയിപ്പുമായി ​ഗവേഷകർ..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!