അതിനിടയിൽ 'കാവാലയ്യാ' പാട്ടിന് ചുവടുകൾ വയ്ക്കുകയാണ് ഈ ആന. വളരെ താളത്തിൽ തന്നെയാണ് ചുവടുകൾ. കാലുകളും തലയും ഒക്കെ അനക്കിയുള്ള ഈ ആനയുടെ ചുവടുകൾ ആരായാലും നോക്കി നിന്നുപോകും.
ആനകളുടെ രസകരമായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ആ കൗതുകക്കാഴ്ചകൾക്ക് ഒരുപാട് ആരാധകരും ഉണ്ട്. അതിപ്പോൾ കാട്ടിൽ നിന്നും പകർത്തിയതായാലും ശരി നാട്ടിൽ നിന്നും പകർത്തിയതായാലും ശരി.
എന്തായാലും അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. _anil.arts_ എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് 'കാവാലയ്യാ' എന്ന പാട്ടിന് ചുവടുകൾ വയ്ക്കുന്ന ഒരു ആനയേയാണ്. എന്തോ ഉത്സവമോ മറ്റോ നടക്കുകയാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. നന്നായി അണിയിച്ചൊരുക്കിയ ഒരു ആന റോഡിലൂടെ നടന്നു വരുന്നത് കാണാം. ചുറ്റിലും ആളുകളും ഉണ്ട്.
undefined
അതിനിടയിൽ 'കാവാലയ്യാ' പാട്ടിന് ചുവടുകൾ വയ്ക്കുകയാണ് ഈ ആന. വളരെ താളത്തിൽ തന്നെയാണ് ചുവടുകൾ. കാലുകളും തലയും ഒക്കെ അനക്കിയുള്ള ഈ ആനയുടെ ചുവടുകൾ ആരായാലും നോക്കി നിന്നുപോകും. എന്നാൽ, കുറച്ച് നേരം വീഡിയോ കണ്ടാൽ അത് ശരിക്കും ഒരു ആനയല്ല എന്നും ആളുകൾ ആനയുടെ വേഷം കെട്ടി ചുവടുകൾ വയ്ക്കുന്നതാണ് എന്നും മനസിലാവും.
റെഡ്ഡിറ്റിലും ഇതേ വീഡിയോ പങ്കുവച്ചിട്ടുണ്ട്. r/Kerala എന്ന യൂസറാണ് 'നമ്മുടെ ആന ഇങ്ങനെയല്ല' എന്ന കാപ്ഷനോടെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, അത്ര പെട്ടെന്നൊന്നും അതൊരു ശരിക്കും ആനയല്ല എന്ന് കണ്ടുപിടിക്കാനാവില്ല. അതിനാൽ തന്നെ ഇത് ശരിക്കും ആനയാണ് എന്ന് കരുതി കമന്റ് ചെയ്തവർ അനവധിയുണ്ട്. മൃഗങ്ങളെ ഇങ്ങനെ ഉപദ്രവിക്കാൻ സമ്മതിക്കരുത് എന്നെല്ലാമാണ് അവർ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും ആനവേഷം കെട്ടിയവരുടെ ഡാൻസും കൊറിയോഗ്രഫിയും ഉഗ്രനായിട്ടുണ്ട് എന്ന് കമന്റിട്ടവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം