ഇടിയപ്പം പൊളിയാണ്; ഇടിയപ്പമുണ്ടാക്കുന്നത് കൗതുകത്തോടെ കാണുന്ന, കൈകൊണ്ട് ആസ്വദിച്ച് കഴിക്കുന്ന വിദേശികൾ

By Web Team  |  First Published Oct 9, 2023, 10:12 PM IST

ഡച്ചുകാരായ ദമ്പതികൾ കൈകൾ ഉപയോ​ഗിച്ച് ഇടിയപ്പം കഴിക്കുന്നത് കാണാം. തന്റെ അമ്മായിഅച്ഛൻ ആദ്യമായിട്ടാണ് കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത് എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്.


നമ്മുടെ പ്രഭാതഭക്ഷണങ്ങളെടുത്തു നോക്കിയാൽ തന്നെ വിവിധങ്ങളായ വിഭവങ്ങൾ കാണാം. ദോശ, ചപ്പാത്തി, പൂരി, ഇടിയപ്പം, അപ്പം, ഇഡലി, പുട്ട്, ഉപ്പുമാവ് ഒക്കെ ഇതിൽ പെടുന്നു. പല നാടുകളിലും അതുപോലെ പല തരത്തിലുള്ള വിഭവങ്ങളാണ്. പലപ്പോഴും വിദേശികൾ എത്തിയാൽ നമ്മുടെ ഭക്ഷണം രുചിക്കാറും അവ ഇഷ്ടപ്പെടാറും ഒക്കെ ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വൈറലാവുന്ന വീഡിയോയിൽ വിദേശത്തു നിന്നുള്ള ഒരു ദമ്പതികൾ നമ്മുടെ ഇടിയപ്പം ഉണ്ടാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പിന്നീട് അത് ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.  

prabhuvisha എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. യുവാവിന്റെ ഭാര്യയുടെ മാതാപിതാക്കളാണ് വിദേശികൾ എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്. വീഡിയോ ആരംഭിക്കുമ്പോൾ തന്നെ ഇന്ത്യക്കാരിയായ ഒരു സ്ത്രീ ഇടിയപ്പമുണ്ടാക്കുന്നതാണ് കാണുന്നത്. സമീപത്ത് തന്നെ വിദേശികളായ ദമ്പതികൾ നിൽക്കുന്നതും കാണാം. 'എന്റെ ഡച്ച് കുടുംബം എന്റെ അമ്മ ഇടിയപ്പമുണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കുന്നു' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. ശേഷം ഡച്ചുകാരായ ദമ്പതികൾ കൈകൾ ഉപയോ​ഗിച്ച് ഇടിയപ്പം കഴിക്കുന്നത് കാണാം. തന്റെ അമ്മായിഅച്ഛൻ ആദ്യമായിട്ടാണ് കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത് എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്.

Latest Videos

undefined

വീഡിയോയിൽ അവസാനം കാണുന്നത് രണ്ടുപേരും പോകാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ കുടുംബം അവർക്കായി സ്നാക്ക്സ് പായ്ക്ക് ചെയ്യുന്നതും അതെല്ലാം വണ്ടിയിൽ കയറ്റുന്നതുമാണ്. 'ആരെങ്കിലും എന്തെങ്കിലും ഇഷ്ടമാണ് എന്ന് പറഞ്ഞാൽ അവർക്കായി പാത്രം നിറയെ അത് കൊടുത്തുവിടും' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. ഒരു ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും രേഖപ്പെടുത്തി. 

വീഡിയോ കാണാം: 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Prabhu Visha (@prabhuvisha)

വായിക്കാം: കൊച്ചുമകനെ അഞ്ചുവർഷം നോക്കി, മുത്തശ്ശിക്ക് 9 ലക്ഷം രൂപ നൽകാൻ കുട്ടിയുടെ മാതാപിതാക്കളോട് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്  കാണാം:

click me!