ബസിലുണ്ടായിരുന്ന യാത്രക്കാരും കണ്ടക്ടർമാരും ഒന്നും വിചാരിച്ചിട്ടും യുവതിയെ ശാന്തയാക്കാൻ സാധിച്ചില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.
ബസിൽ വഴക്കും കയ്യാങ്കളിയും നടക്കുന്ന അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാവും. അതിൽ പലതും കൈവിട്ടുപോയ അവസ്ഥയിൽ വരെ എത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എന്നാൽ, അതിക്രമം നടക്കുന്നത് ബസ് കണ്ടക്ടർമാർക്ക് നേരെയാണ്.
ഹൈദ്രബാദിലാണ് സംഭവം. ഒരു യുവതി TSRTC കണ്ടക്ടർമാരെ ചീത്ത വിളിക്കുകയും അതിൽ ഒരു കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. യുവതി മദ്യപിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. സംഭവത്തെ ടിഎസ്ആർടിസി എംഡി വിസി സജ്ജനാർ ശക്തമായി അപലപിച്ചിട്ടുണ്ട്. ഹയാത്ത് നഗറിലെ ഡിപ്പോ-1 പരിധിയിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
undefined
ആദ്യം യുവതി ഒരു പുരുഷ കണ്ടക്ടറെ ചീത്ത വിളിക്കുകയാണ്. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ അവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. അവർ വീണ്ടും വീണ്ടും കണ്ടക്ടറോട് ദേഷ്യപ്പെടുകയും അയാളെ ചീത്തവിളിക്കുകയും ചെയ്യുന്നു. പിന്നാലെ, ഒരു വനിതാ കണ്ടക്ടർ അങ്ങോട്ട് വന്ന് യുവതിയോട് സംസാരിക്കുന്നുണ്ട്. എന്നാൽ, അവരതൊന്നും കേൾക്കാനേ തയ്യാറല്ല. മറിച്ച് പുരുഷ കണ്ടക്ടറെ ശാരീരികമായി ഉപദ്രവിക്കാനും തുടങ്ങി.
ബസിലുണ്ടായിരുന്ന യാത്രക്കാരും കണ്ടക്ടർമാരും ഒന്നും വിചാരിച്ചിട്ടും യുവതിയെ ശാന്തയാക്കാൻ സാധിച്ചില്ല എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 20 മിനിറ്റ് നേരത്തോളം യുവതി കണ്ടക്ടറെ ചീത്ത വിളിക്കുന്നതും ഉപദ്രവിക്കുന്നതും തുടർന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. യുവതി കണ്ടക്ടറുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നുണ്ട്. അതുപോലെ കണ്ടക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
A Woman assaults bus conductors, allegedly the created in the bus and uses words, kicks against TSRTC bus conductors, belongs to Hayatnagar Depot -1, video goes viral
The official lodged a complaint against her. pic.twitter.com/np0zVvYwnN
ബസിന്റെ ആദ്യത്തെ ട്രിപ്പിന്റെ സമയത്താണ് ഈ സംഭവം നടന്നത്. യുവതിയോട് കണ്ടക്ടർ ചില്ലറയില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് പ്രശ്നമുണ്ടായത് എന്നാണ് കരുതുന്നത്. ഏതായാലും, സംഭവത്തിന് പിന്നാലെ എൽ ബി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കുകയാണ്.