മദ്യപിച്ച് ട്രാക്കിൽ കയറി, ട്രെയിൻ നിർത്തിച്ച് യുവാവ്, പിന്നാലെ ചാടിയിറങ്ങി ലോക്കോ ഡ്രൈവർ, പ്രതികരണം ഇങ്ങനെ

By Web Team  |  First Published Dec 29, 2022, 7:57 AM IST

എന്നാൽ, അപ്പോഴേക്കും മദ്യപിച്ചെത്തിയ ആൾ ട്രാക്കിൽ നിന്നും പതിയെ ഇറങ്ങിപ്പോയിരുന്നു. പക്ഷേ, ലോക്കോ ഡ്രൈവർ അയാളെ അങ്ങ് വെറുതെ വിടാൻ തയ്യാറായിരുന്നില്ല.


ഇന്ത്യയിലെ ട്രെയിനിനെ കുറിച്ച് പല വാർത്തകളും വരാറുണ്ട്. അതിൽ പലതും വളരെ രസകരമായതാണ്. അതുപോലെ 
തന്നെ ട്രെയിൻ‌ വൈകി വരുന്നതിനെ ചൊല്ലിയും ഒരുപാട് തമാശകളിറങ്ങാറുണ്ട്. എന്നാലിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ട്രെയിനുമായി ബന്ധപ്പെട്ട പുതിയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. 

ഒരു മനുഷ്യൻ വളരെ ശാന്തമായി ഒരു ട്രെയിൻ നിർത്തിക്കുന്നതാണ് വീഡിയോയിൽ. നമ്മളാരെങ്കിലും കൈ കാണിച്ചാൽ ട്രെയിൻ നിർത്തുമോ? ഇല്ല അല്ലേ? എന്നാൽ, ഈ വീഡിയോ അത്തരത്തിൽ ഒന്നാണ്. മദ്യപിച്ച് നിൽക്കുകയാണ് ഇയാൾ. ട്രെയിൻ വരുന്നത് കണ്ടപ്പോൾ ഇയാൾ നേരെ കേറി പാളത്തിൽ നിന്നു. തുടർന്ന് ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകുന്ന തരത്തിലുള്ള ആം​ഗ്യം കാണിക്കുന്നതും കാണാം. 

Latest Videos

undefined

എന്നാൽ, നമ്മൾ കരുതും പോലെ ട്രെയിൻ ഇയാളുടെ ദേഹത്ത് കയറിയിറങ്ങിയില്ല. പകരം അത് പതിയെ നിന്നു. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നല്ലേ? ട്രെയിൻ ഏകദേശം സ്റ്റേഷനിൽ എത്താറായിരുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങൾ ലോക്കോ ഡ്രൈവറിന്റെ കയ്യിൽ നിന്നു. അദ്ദേഹം വേ​ഗത കുറച്ച് വരികയായിരുന്ന ട്രെയിൻ പതിയെ നിർത്തി. 

എന്നാൽ, അപ്പോഴേക്കും മദ്യപിച്ചെത്തിയ ആൾ ട്രാക്കിൽ നിന്നും പതിയെ ഇറങ്ങിപ്പോയിരുന്നു. പക്ഷേ, ലോക്കോ ഡ്രൈവർ അയാളെ അങ്ങ് വെറുതെ വിടാൻ തയ്യാറായിരുന്നില്ല. അയാൾ ഇറങ്ങി വന്ന് ട്രാക്കിൽ നിന്നും അഭ്യാസം കാണിച്ചയാളുടെ കവിളത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം. അതിൽ നിന്നും തന്നെ ലോക്കോ ഡ്രൈവർ ആ  സമയത്ത് എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നും ടെൻഷനടിച്ചിരുന്നു എന്നും വ്യക്തമാണ്. 

മാധ്യമ പ്രവർത്തകനായ ശുഭാങ്കർ മിശ്രയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചത്. അധികം വൈകാതെ വീഡിയോ വൈറലായി. 30 സെക്കന്റ് വരുന്ന വീഡിയോ അനേകം പേരാണ് കണ്ടത്. ഭൂരിഭാ​ഗം പേരും മദ്യപിച്ച് ട്രാക്കിൽ കയറി കാണിച്ച പ്രകടനത്തെ രൂക്ഷമായി വിമർശിച്ചു. 

വീഡിയോ കാണാം: 

सोशल मीडिया पर ये वीडियो वायरल हो रहा है जहां ये व्यक्ति पटरी पर आकर चलती ट्रेन को रोकता है।

फिर ट्रेन चालक ट्रेन से उतर कर इस व्यक्ति के कान और गाल थप्पड़ से गर्म कर देता है। pic.twitter.com/niKlSVCn2X

— Shubhankar Mishra (@shubhankrmishra)
click me!