ആദ്യ ചാട്ടത്തില്‍ മൂക്കുംകുത്തി താഴേയ്ക്ക്, രണ്ടാം ചാട്ടത്തില്‍ കുരങ്ങനെ നഖങ്ങളില്‍ കൊരുത്ത് പുള്ളിപ്പുലി !

By Web Team  |  First Published Jul 18, 2023, 6:16 PM IST

വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത് നന്ദ കുറിച്ചത്, 'ഇതുകൊണ്ടാണ് പുള്ളിപ്പുലികൾ ഏറ്റവും അവസരവാദികളും ബഹുമുഖ വേട്ടക്കാരുമായി അറിയപ്പെടുന്നത്.' എന്നായിരുന്നു. 


രത്തിന് മുകളില്‍ ചാടിക്കളിക്കുന്ന കുരങ്ങനെ ചാടിപ്പിടിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് സുശാന്ത് നന്ദ കുറിച്ചത്, 'ഇതുകൊണ്ടാണ് പുള്ളിപ്പുലികൾ ഏറ്റവും അവസരവാദികളും ബഹുമുഖ വേട്ടക്കാരുമായി അറിയപ്പെടുന്നത്.' എന്നായിരുന്നു. പുള്ളിപ്പുലിയുടെ മെയ്‍വഴക്കം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയെന്നതിന് വീഡിയോയ്ക്ക് താഴെ എഴുതി ചേര്‍ക്കപ്പെട്ട കുറിപ്പുകളില്‍ നിന്നും വ്യക്തം. വീഡിയോ ഇതുവരെയായി മൂന്ന് ലക്ഷത്തി എഴുപതിനായിരത്തിന് മേലെ ആളുകളാണ് കണ്ടത്. 

വീഡിയോയുടെ തുടക്കത്തില്‍ ഒരു മരത്തില്‍ നിന്നും ഒടിക്കയറുന്ന കുരങ്ങ് മറ്റൊരു മരത്തിലേക്ക് അതിവേഗം ചാടുന്നു. കുരങ്ങിനെ പിന്തുടര്‍ന്ന് മരത്തിന് മുകളിലെത്തിയ പുള്ളിപ്പുലിക്ക് പക്ഷേ ചാട്ടം പിഴയ്ക്കുകയും അത് മൂക്കും കുത്തി താഴെ വീഴുകയും ചെയ്യുന്ു. എന്നാല്‍ തൊട്ടടുത്ത നിമിഷം എതിര്‍ വശത്തെ മരത്തില്‍ നിന്നും ഒരു കുരങ്ങ് ചാടുന്നത് കാണിക്കുന്നു. പിന്നാലെ മറ്റൊരു കുരങ്ങും സമാനമായ രീതിയില്‍ ചാടുന്നു. എന്നാല്‍ അതിന് മരത്തിന്‍റെ ഒരു ചില്ലയിലാണ് പിടിത്തം കിട്ടിയത്. ഒന്ന് ബാലന്‍സ് ചെയ്യുന്നതിനിടെ പിന്നാലെ ചാടിയെത്തിയ പുള്ളിപ്പുലി കുരങ്ങിനെ തന്‍റെ നഖങ്ങളില്‍ കൊരുത്ത് താഴേയ്ക്ക് വീഴുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോയിലെ അസാധാരണമായ കാഴ്ച കുരങ്ങിനെ പോലെ മരത്തില്‍ക്കയറി ഇരയെ പിടിക്കാനായി മറ്റൊരു മരത്തിലേക്ക് ചാടുന്ന പുള്ളിപ്പുലിയാണ്. വീഡിയോ വളരെ വേഗം സാമൂഹിക മാധ്യമത്തില്‍ വൈറലായി. 

Latest Videos

undefined

മാട്രിമോണിയിലൂടെ 14 പുരുഷന്മാരോട് സംസാരിച്ചു; പറ്റിയൊരാളെ കണ്ടെത്താന്‍ നെറ്റിസണ്‍സിനോട് ആവശ്യപ്പെട്ട് യുവതി !

This is why Leopards are known as most opportunistic and versatile hunters😊 pic.twitter.com/ZFjCOkukL9

— Susanta Nanda (@susantananda3)

ജോലി ചെയ്ത കമ്പനിയെ കുറിച്ചുള്ള യുവതിയുടെ സത്യസന്ധമായ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വൈറല്‍!

"പുലികൾക്ക് അസാമാന്യമായ ശക്തിയുണ്ട്, തങ്ങളേക്കാൾ വലുതും ഭാരമേറിയതുമായ ഒന്നിനെപ്പോലും വായിൽ കടിച്ച് പിടിച്ച് മരത്തിൽ 50 അടി (15 മീറ്റർ) വരെ ഉയരത്തിൽ കയറാൻ അവയ്ക്ക് കഴിയും ! സിംഹങ്ങൾക്കോ കഴുതപ്പുലികൾക്കോ ഇത് കിട്ടില്ല."  ഒരു കാഴ്ചക്കാരന്‍ കുറിച്ചു. "സർ, നിങ്ങളുടെ വീഡിയോകൾ ഞങ്ങൾക്ക് വന്യജീവികളെക്കുറിച്ചുള്ള ഒരു പ്രധാന ഉൾക്കാഴ്ച നൽകുന്നതിനാൽ അവ ശരിക്കും അവിശ്വസനീയമാണ്." എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!