നായയ്‍ക്കെന്താ ബസിൽ കാര്യമെന്ന് ചോദിക്കാൻ വരട്ടെ; കാണാം ഈ വീഡിയോ

By Web TeamFirst Published Dec 20, 2023, 4:38 PM IST
Highlights

ബം​ഗളൂരുവിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. മരതഹള്ളിയിൽ നിന്നും ഇന്ദിരാന​ഗറിലേക്കുള്ള ബസിലാണ് ഒരു നായ യാത്ര ചെയ്യുന്നത്. അത് ഒരു സീറ്റിന് സമീപത്തായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. 

മനുഷ്യന് ഏറെ ഇഷ്ടമുള്ള മൃ​ഗങ്ങളിൽ ഒന്നാണ് നായ. ഒരുപക്ഷേ, മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായിരിക്കുന്ന മൃ​ഗവും നായയായിരിക്കണം. എത്രയോ കാലമായി മനുഷ്യനും നായയും സുഹൃത്തുക്കളായിരിക്കാൻ തുടങ്ങിയിട്ട്. സ്നേഹം കൊണ്ടും, വിധേയത്വം കൊണ്ടും, സഹായം കൊണ്ടും എല്ലാം അവ മിക്കവാറും മനുഷ്യന്റെ ഉറ്റ കൂട്ടുകാരായി മാറാറുണ്ട്. അതുപോലെ തന്നെ നായകളുടെ അനേകം വീഡിയോ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോൾ അങ്ങനെ വൈറലാവുന്നത് ഒരു നായ ബസിൽ സഞ്ചരിക്കുന്ന വീഡിയോയാണ്. 

വീഡിയോയിൽ ഒരു ബസിൽ മറ്റ് അനേകം യാത്രക്കാരെ പോലെ ഒരു നായയും യാത്ര ചെയ്യുന്നതാണ് കാണാൻ സാധിക്കുക. 'വാട്ട് എറൗണ്ട് ബം​ഗളൂരു' എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ബം​ഗളൂരുവിൽ നിന്നുമുള്ളതാണ് ഈ വീഡിയോ. മരതഹള്ളിയിൽ നിന്നും ഇന്ദിരാന​ഗറിലേക്കുള്ള ബസിലാണ് ഒരു നായ യാത്ര ചെയ്യുന്നത്. അത് ഒരു സീറ്റിന് സമീപത്തായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. 

ബസിൽ കുറേ യാത്രക്കാരുണ്ട്. അതിനിടയിൽ വലിയ സങ്കോചമൊന്നുമില്ലാതെയാണ് നായ ഇരിക്കുന്നത്. ഒരാൾ നായയെ തലോടുന്നതും കാണാം. ചിലരൊക്കെ നായ ബസിൽ യാത്ര ചെയ്യുന്ന രം​ഗം ഫോണിൽ പകർത്തുന്നുമുണ്ട്. നിരവധിപ്പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇത് മനോഹരമായ കാഴ്ചയാണെന്ന് ഒരുപാട് പേർ കമന്റ് ചെയ്തു. അതേസമയം തന്നെ നായയെ പേടിയുള്ളവരും കാണുമല്ലോ? നായയെ ഉടമ ബസിൽ കൊണ്ടുപോകുന്നതാണെങ്കിൽ അതിനെ ഫ്രീയായി വിടാതെ ബന്ധിച്ചു കൂടെ കൂട്ടാമായിരുന്നു എന്നാണ് അവരിൽ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

ഏതായാലും, ഒരുപാട് നായപ്രേമികൾക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടമായിട്ടുണ്ട്. 

വായിക്കാം: ജോലിസ്ഥലത്ത് അപമാനം മാത്രം, രാജിവച്ച ശേഷം യുവതിയുടെ കിടിലൻ പ്രതികാരം, കൂടിപ്പോയോ എന്ന് സോഷ്യൽ മീഡിയ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!