കയ്യിൽ തോക്കുമായി അക്രമി, കുഞ്ഞിനെക്കൊണ്ടുപോകാൻ ശ്രമം, നായയുടെ ഒടുക്കത്തെ അഭിനയം, പ്ലാൻ മൊത്തം പാളി

By Web Team  |  First Published Feb 29, 2024, 1:51 PM IST

നായ അനങ്ങുന്നില്ല എന്ന് കണ്ടതോടെ ഇയാൾ നേരെ കുഞ്ഞിന്റെ അടുത്തെത്തി. കുഞ്ഞിനെ എടുക്കാനായി പിന്നെ അയാളുടെ ശ്രമം. എന്നാൽ, അവിടെയാണ് ട്വിസ്റ്റ്.


നായകൾ മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നത് നമ്മൾ കാലാകാലങ്ങളായി കേൾക്കുന്ന കാര്യമാണ്. അത് തെളിയിക്കുന്ന അനേകം സംഭവങ്ങൾ നമ്മുടെ ചുറ്റുപാടും തന്നെ നാം കണ്ടിട്ടുണ്ടാവും. ഏത് അപകടത്തിൽ പെട്ടാലും അവിടെ നമ്മുടെ സഹായത്തിന് അവരെത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഒരു കൊച്ചുകുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി ചത്തതു പോലെ അഭിനയിക്കുകയാണ് നായ. അയാൾ കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചതോടെ നായ കാണിക്കുന്നത് ആരേയും അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. @TheFigen എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരാൾ തോക്കുമായി ഒരു ​ഗേറ്റ് കടന്ന് ഒരു വീടിന്റെ മുന്നിലേക്ക് വരുന്നത് കാണാം. അവിടെ കുട്ടിയും ഈ നായയും ഉണ്ട്. അയാൾ നായയെ ഉന്നം വയ്ക്കുന്നത് കാണാം. ഉടനെ തന്നെ നായ നിലത്തേക്ക് വീഴുന്നുമുണ്ട്. നായയ്ക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് തന്നെയാണ് വീഡിയോ കാണുമ്പോൾ തോന്നുക. 

The dog played dead and saved the girl!

This is why dogs are our best friends!
Hero Dog! ❤️ pic.twitter.com/T6j0IYwJ8N

— Figen (@TheFigen_)

Latest Videos

undefined

നായ അനങ്ങുന്നില്ല എന്ന് കണ്ടതോടെ ഇയാൾ നേരെ കുഞ്ഞിന്റെ അടുത്തെത്തി. കുഞ്ഞിനെ എടുക്കാനായി പിന്നെ അയാളുടെ ശ്രമം. എന്നാൽ, അവിടെയാണ് ട്വിസ്റ്റ്. അനങ്ങാതെ കിടക്കുകയായിരുന്ന നായ ഉടനടി ചാടിയെഴുന്നേറ്റു. പിന്നെ ഒരൊറ്റ അക്രമണമായിരുന്നു. നായ അയാളുടെ കയ്യിൽ മുറുക്കെ കടിച്ചു. കുട്ടിയെ വിടുകയല്ലാതെ ആ സമയത്ത് അയാൾക്ക് വേറെ വഴി ഇല്ലായിരുന്നു. അയാൾ കുഞ്ഞിനെ വിട്ടു. കുഞ്ഞ് അവിടെ നിന്നും ഓടിപ്പോയി മറ്റൊരിടത്ത് നിൽക്കുന്നത് കാണാം. അപ്പോഴും നായ അയാളുടെ മേലുള്ള പിടി വിട്ടിരുന്നില്ല. നായ അയാളെ മുറുക്കെ കടിച്ചുപിടിക്കുകയാണ്. 

സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചു കൊണ്ടിരിക്കയാണ് ഈ വീഡിയോ. 

വായിക്കാം: എന്നെന്നും നീയെൻ രാജകുമാരി; വധുവായി അണിഞ്ഞൊരുങ്ങിയ മകള്‍, ആഹ്ലാദമടക്കാനാവാതെ അച്ഛന്‍, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!