ആദ്യം ആ കടിയത്ര കാര്യമാക്കിയില്ല യൂട്യൂബർ. അയാൾ പിന്നെയും നായയ്ക്ക് നേരെ കുരച്ചുകൊണ്ട് ചെല്ലുന്നുണ്ട്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തന്റെ മൂക്കിൽ നിന്നും ചോര വരുന്നുണ്ടെന്നും തനിക്ക് വേദനിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നുണ്ട്.
യുഎസ്സിൽ നിന്നുള്ള പ്രശസ്തനായ യൂട്യൂബറാണ് ഡാരൻ വാട്കിൻസ് ജൂനിയർ അഥവാ IShowSpeed. വ്യത്യസ്തമായ ഉള്ളടക്കം കൊണ്ടും ഹ്യൂമർ സെൻസ് കൊണ്ടുമാണ് എല്ലാവരുടേയും പ്രിയപ്പെട്ടയാളായി ഡാരൻ വാട്കിൻസ് മാറിയത്. എന്നാൽ, ഒരു പട്ടി യൂട്യൂബറുടെ മൂക്കിന് കടിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ദക്ഷിണ കൊറിയയിലെ തെരുവുകളിൽ നിന്ന് ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിനിടെയാണ് യുവാവിന് നായയുടെ കടി കൊണ്ടത്. ഒരു ബേബി സിറ്റർ നായയുമായി അതുവഴി പോവുകയായിരുന്നു. ആ നായയുടെ മുഖത്ത് നോക്കി കുരയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കുകയായിരുന്നു വാട്കിൻസ്. ഇങ്ങനെ ശബ്ദമുണ്ടാക്കിക്കൊണ്ട് നായയുടെ മുഖത്തിന് നേർക്ക് മുഖമടുപ്പിച്ചപ്പോഴാണ് ഇയാൾക്ക് നായയുടെ കടിയേറ്റത്.
undefined
ആദ്യം ആ കടിയത്ര കാര്യമാക്കിയില്ല യൂട്യൂബർ. അയാൾ പിന്നെയും നായയ്ക്ക് നേരെ കുരച്ചുകൊണ്ട് ചെല്ലുന്നുണ്ട്. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അയാൾ തന്റെ മൂക്കിൽ നിന്നും ചോര വരുന്നുണ്ടെന്നും തനിക്ക് വേദനിക്കുന്നുണ്ടെന്നും ഒക്കെ പറയുന്നുണ്ട്. ഒപ്പം തന്നെ നായയുടെ ഉടമയോട് കേസ് കൊടുക്കുമെന്ന് പറയുന്നതും കേൾക്കാം. നായയ്ക്ക് കുത്തിവയ്‍പ്പ് എടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.
എന്തായാലും, ഉടമയോട് കേസ് കൊടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും കുറച്ച് കഴിയുമ്പോൾ അത് തിരുത്തുന്നുണ്ട്. കേസ് കൊടുക്കില്ല എന്നും നായയുടെ കടിയേറ്റത് തന്റെ തെറ്റ് കൊണ്ടാണ് എന്നും താൻ കുരച്ച് കൊണ്ട് അതിന്റെ അടുത്തേക്ക് ചെന്നത് കൊണ്ടാണ് നായയുടെ കടിയേൽക്കേണ്ടി വന്നത് എന്നും ഇയാൾ തന്നെ പറയുന്നുണ്ട്.
വളരെ പെട്ടെന്നാണ് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഈ വീഡിയോ വൈറലായി മാറിയത്. ഒരുപാടുപേർ ഈ വീഡിയോക്ക് കമന്റുകളുമായും എത്തി. പലരും യൂട്യൂബറെ കുറ്റപ്പെടുത്തുന്നുണ്ട്. ഒരാൾ പറഞ്ഞത് നായയെ ഭയപ്പെടുത്തുക എന്നത് തമാശ നിറഞ്ഞ ഒരു കാര്യമല്ല എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം